മലപ്പുറം വളാഞ്ചേരിയില്‍ കൊലവിളി പ്രസംഗവുമായി മുസ്ലീംലീഗ് നേതാവ്. ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ ഓങ്ങുന്ന കൈകള്‍ വെട്ടിമാറ്റുമെന്നാണ് വളാഞ്ചേരി നഗരസഭ മുന്‍ കൗണ്‍സിലര്‍ ശിഹാബുദ്ദീന്റെ പ്രസംഗം.പ്രവര്‍ത്തകര്‍ക്ക എന്തെങ്കിലും സംഭവിച്ചാല്‍ വീട്ടില്‍ കയറി കാലും വെട്ടിമാറ്റാതെ ഈ സംഘടന മുന്നോട്ട് പോകില്ലെന്നും പ്രാദേശിതക നേതാവിന്റെ വെല്ലുവിളി. പ്രസംഗത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നു ലീഗ് പ്രവർത്തകർ.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ജില്ലയിൽ വ്യാപക അക്രമമാണ് ലീഗ്- യുഡിഎഫ് പ്രവർത്തകർ അഴിച്ചുവിടുന്നത്. പൊന്നാനി നഗരസഭ 51-ാം വാർഡിൽ എൽഡിഎഫ് പ്രവർത്തകയുടെ വീട് യുഡിഎഫ് പ്രവർത്തകർ കത്തിച്ചിരുന്നു. തിരൂരങ്ങാടിയിലും മേൽമുറിയിലും യുഡിഎഫ് ആക്രമണത്തിൽ എൽഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു. പോരൂർ പഞ്ചായത്ത് 18-ാം വാർഡിൽ തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ പേരിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ ഭർത്താവിന്റെ ബൈക്കും യുഡിഎഫുകാർ അടിച്ചുതകർത്തു.

