Site iconSite icon Janayugom Online

മലപ്പുറം മാറാക്കരയിൽ മുസ്‌ലിം ലീഗിന് തിരിച്ചടി; 150 പേർ രാജിവച്ചു

മലപ്പുറം മാറാക്കരയിൽ മുസ്ലിം ലീഗിന് കനത്ത തിരിച്ചടി.സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന്
24-ാം വാർഡിൽ വാർഡ് മെമ്പറും വാർഡ് ലീഗ് പ്രസിഡന്റും ഉൾപ്പെടെ 150 ഓളം പേർ പാർട്ടി വിട്ടു. സീറ്റ് വിതരണവുമായി ബന്ധപ്പെട്ട തർക്കമാണ് കൂട്ടരാജിക്ക് കാരണമായത്. പാർട്ടി വിട്ടവർ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിനെതിരെയും വിമർശനം ഉന്നയിച്ചു. പ്രാദേശികമായ കാര്യങ്ങളിൽ പഞ്ചായത്ത് ലീഗ് കമ്മിറ്റി, സാദിഖലി തങ്ങളെയും പി കെ കുഞ്ഞാലിക്കുട്ടിയേയും തെറ്റിദ്ധരിപ്പിച്ചുവെന്നും അവർ ആരോപിച്ചു. പാർട്ടിക്കുള്ളിലെ ജനാധിപത്യപരമായ തീരുമാനങ്ങളെ അവഗണിച്ചുവെന്നും ആരോപണമുയരുന്നുണ്ട്. നിലവിലെ വാർഡ് മെമ്പറായിരുന്ന ഷംല ബഷീർ, സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വരും തിരഞ്ഞെടുപ്പിൽ ലീഗിന് വലിയ വെല്ലുവിളിയാകും.

Exit mobile version