ഗോരക്ഷാപ്രവര്‍ത്തകന്‍ മോനുമനേസറിന്റെ സംഘം തോക്കുമായെത്തി വീണ്ടും യുവാവിനെ ആക്രമിച്ചു. പശുക്കടത്ത് ആരോപിച്ചാണ് വാഹനത്തെ പിന്തുടര്‍ന്ന് പോയ സംഘം യുവാക്കള്‍ക്കുനേരെ തോക്കുമായി ആക്രമണം അഴിച്ചുവിട്ടത്. ഹരിയാനയിലെ കെഎംപി എക്‌സ്പ്രസ് വേയില്‍ സംഘം ഒരു മണിക്കൂറോളം വാഹനത്തെ പിന്തുടര്‍ന്നാണ് ആക്രമണം നടത്തിയത്. പശുക്കളെ നൂഹിലേക്ക് അനധികൃതമായി കടത്തുകയാണെന്നും 28 പശുക്കളെ രക്ഷപ്പെടുത്തിയതായും അക്രമികളുടെ വാദങ്ങള്‍ ശരിവെച്ച് നൂഹിലെ പൊലീസ് പ്രസ്താവന പുറത്തിറക്കി.
This is from #Gurugram, #Haryana.#Hindutva leader #MonuManesar’s cow militia unit, armed with guns, dangerously chased a truck transporting cattle and assaulted a #Muslim driver. pic.twitter.com/U0RSmAtxLp
— Hate Detector 🔍 (@HateDetectors) November 8, 2023
ചെക്ക്‌പോസ്റ്റ് സ്ഥാപിച്ച കെഎംപി എക്‌സ്‌പ്രസ് വേയിലൂടെ അനധികൃതമായി പശുക്കളെ കയറ്റിയ ട്രക്ക് നുഹിലേക്ക് പോകുന്നതായി പശു സംരക്ഷണ ടാസ്‌ക് ഫോഴ്‌സിന് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. പശുക്കളെ മനേസറിലെ ഗോശാലയിലേക്ക് മാറ്റിയതായും ഹരിയാന ഗൗവൻഷ് സംരക്ഷണൻ, ഗൗസംവർദ്ധൻ ആക്‌ട് പ്രകാരം ബിലാസ്പൂർ പൊലീസ് സ്‌റ്റേഷനിൽ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് വക്താവ് സുഭാഷ് ബോകെൻ പറഞ്ഞു.
ചൊവ്വാഴ്ച പുലർച്ചെ 3.30 ഓടെ, തടഞ്ഞിട്ടും ട്രക്ക് ഡ്രൈവർ വേഗത്തിലാക്കിയപ്പോൾ, ഗോ രക്ഷകരുടെ സംഘം നുഹ് സ്വദേശി നഫീഷ് (28) എന്ന ട്രക്ക് ഡ്രൈവറെ ആക്രമിക്കുകയും ചെയ്തു. ട്രക്കിനെ ഒരു സംഘം യുവാക്കള്‍ പിന്തുടരുന്നതും തടയുന്നതും ഇവര്‍ തന്നെ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാണ്. പശുക്കളെ കടത്തുന്നവരെ കണ്ടെത്താന്‍ പൊലീസിന്റെ ഒത്താശയോടെ ആക്രമണം നടത്തുന്നവരാണ് മോനുമനേസറിന്റെ നേതൃത്വത്തിലുള്ള ഗോ സംരക്ഷകര്‍. അതിനാല്‍ത്തന്നെ മുസ്ലീം വിഭാഗത്തിലുള്‍പ്പെടെയുള്ള യുവാക്കള്‍ക്കുനേരെ പശുക്കടത്ത് ആരോപിച്ച് ആക്രമണം നടത്തിയാലും പൊലീസ് അക്രമി സംഘത്തിനെതിരെ കേസെടുക്കാത്തത് ഇവിടത്തെ പതിവ് കാഴ്ചയാണ്. കഴിഞ്ഞ വര്‍ഷം പശുക്കടത്ത് ആരോപിച്ച് മോനു മനേസറിന്റെ സംഘം രണ്ട് യുവാക്കളെ ചുട്ടുകൊന്നിരുന്നു.
English Summary: Muslim youth attacked for alleged cow smuggling: Followed by cow protection activist Monumanesar’s gang, video
You may also like this video