Site iconSite icon Janayugom Online

മുസ്ലിങ്ങള്‍ പാറ്റകളാണ്, കൊല്ലണം: വിദ്വേഷ പ്രസ്താവനയുമായി എംഎല്‍എ

rajaraja

മുസ്ലിങ്ങൾ വെറും കീടങ്ങളും പാറ്റകളുമാണെന്നും ഹിന്ദു രാഷ്ട്രം ഉണ്ടാകുന്നതിനായി ഇവയെ കൊല്ലേണ്ടത് അനിവാര്യമാണെന്നും ബിജെപി ടിക്കറ്റില്‍ വിജയിച്ച തെലങ്കാന എംഎൽഎ. മുഹമ്മദ് നബിയെ അപമാനിച്ച് നടത്തിയ പരാമര്‍ശം വിവാദമായതോടെ 2022 ഓഗസ്റ്റ് 23മുതല്‍ സഭയില്‍ നിന്ന് സസ്‌പെൻഷനിലാണ് രാജാ സിങ്.

കഴിഞ്ഞ ദിവസം ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു രാജാസിങ്ങിന്റെ മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസ്താവന. ഹിന്ദുരാഷ്ട്രം വേണമെങ്കിൽ, ഹിന്ദു മതത്തെ സംരക്ഷിക്കണമെങ്കിൽ ബജ്റംഗ്ദളിനെ ബന്ധപ്പെടമെന്നും ബിജെപിയോട് ഇടഞ്ഞുനില്‍ക്കുന്ന രാജാ സിങ് ആവശ്യപ്പെട്ടു.

 

ഹൈദരാബാദിലെ ഗോഷാമഹൽ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് സിങ് നിയമസഭയിലെത്തിയത്. 2014ല്‍ ബിജെപിയില്‍ ചേരുന്നത് വരെ തെലുങ്ക് ദേശം പാർട്ടിയുടെ പ്രതിനിധിയായും സഭയിലുണ്ടായിരുന്നു.

Eng­lish Sum­ma­ry: Mus­lims are cock­roach­es, should be killed: MLA with hate speech

You may also like this video

Exit mobile version