Site iconSite icon Janayugom Online

മുസ്ലീങ്ങൾ ഹിന്ദുക്കളുടെ സ്വത്തുക്കൾ വാങ്ങുന്നത് നിരോധിക്കണം: വര്‍ഗീയ പരാമര്‍ശവുമായി ബിജെപി മേയര്‍

മുസ്ലിങ്ങള്‍ ഹിന്ദുക്കളുടെ സ്വത്തുക്കള്‍ വാങ്ങുന്നത് നിരോധിക്കണമെന്ന വര്‍ഗീയ പരാമര്‍ശവുമായി കാൺപൂർ മേയർ പ്രമീള പാണ്ഡെ. ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ മുസ്ലീങ്ങൾ വാങ്ങുന്നതിൽ നിന്ന് തടയുന്ന നിയമം നിലവില്‍ വരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

“എനിക്ക് മുസ്ലീങ്ങളുമായി ഒരു പ്രശ്‌നവുമില്ല, പക്ഷേ അവരുടെ മാനസികാവസ്ഥയാണ് പ്രശ്‌നം,” അവർ പറഞ്ഞു. “മേയറായിരിക്കെ, നേരത്തെ, മുസ്ലീങ്ങൾ അനധികൃതമായി കൈവശപ്പെടുത്തിയ 125 ക്ഷേത്രങ്ങൾ കണ്ടെത്തിയിരുന്നു. അത്തരം നിയമവിരുദ്ധമായ കയ്യേറ്റങ്ങളുണ്ടാകില്ലെന്ന് ഞാന്‍ ഉറപ്പാക്കും,” പാണ്ഡെ കൂട്ടിച്ചേര്‍ത്തു.

മുൻഷിപൂർവ ക്ഷേത്രത്തിന് ചുറ്റും മാലിന്യം തള്ളുന്നത് മുസ്ലിമുകള്‍ക്ക് ക്രമേണ പ്രദേശം കൈയേറാൻ വേണ്ടിയാണെന്നും അവര്‍ ആരോപിച്ചു.

2022ൽ മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളിലെ ഹിന്ദു ക്ഷേത്രങ്ങൾ തിരിച്ചറിയാൻ പാണ്ഡെ ഒരു കാമ്പെയ്‌ൻ ആരംഭിച്ചിരുന്നുവെങ്കിലും 2022 ജൂൺ 3 ന് നടന്ന അക്രമത്തെത്തുടർന്ന് കാമ്പെയ്‌ൻ നിർത്തേണ്ടിവന്നിരുന്നു. 

Eng­lish Sum­ma­ry: Mus­lims should be banned from buy­ing prop­er­ty of Hin­dus: BJP May­or with com­mu­nal remarks

You may also like this video

Exit mobile version