പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന. സര്‍ക്കാര്‍ ജോലിയിലിരിക്കെ ഇത്തരം നടപടികള്‍ ചട്ടവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് വിജലന്‍സും പൊസു വിദ്യാഭ്യാസ വകുപ്പിലെ വിജിലന്‍സും ഇക്കാര്യങ്ങള്‍ കര്‍ശനമായി പരിശോധിക്കുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്നും ശിവന്‍കുട്ടി പറഞ്ഞു. അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതായി അറിഞ്ഞാല്‍ ആ വിവരം പൊതു വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കണമെന്ന് മന്ത്രി പിടിഎ അധികൃതരോട് അഭ്യര്‍ത്ഥിച്ചു.