Site iconSite icon Janayugom Online

മുട്ടിൽ മരംമുറി കേസ്; കുറ്റപത്രം സമർപ്പിച്ചു

മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിച്ചു. 84,600 പേജ് ഉള്ളതാണ് കുറ്റപത്രം. അഗസ്റ്റിൻ സഹോദരന്മാർ അടക്കം 12 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവിന്റെ മറപറ്റി നടന്ന മുട്ടിൽ മരം മുറിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്പി വി.വി ബെന്നിയാണ് സുൽത്താൻബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവർക്കൊപ്പം മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസർ ആയിരുന്ന കെ.കെ അജി, സ്പെഷ്യൽ വില്ലേജ് ഓഫീസർ സിന്ധു എന്നിവർ പ്രതികളാണ്.

അഗസ്റ്റിൻ സഹോദരന്മാരുടെ ഡ്രൈവർ വിനീഷ്, മരംമുറിക്ക് ഇടനിലക്കാരായിരുന്നവരും മരം വാങ്ങിയവരുമായ വിനീഷ്, ചാക്കോ, സുരേഷ്, അബൂബക്കർ, നാസർ, രവി, മനോജ് എന്നിവരും പ്രതിപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, വ്യാജരേഖ ചമക്കൽ, ഗൂഡലോചന അടക്കം കുറ്റങ്ങൾ ആണ് ചുമത്തിയിട്ടുള്ളത്. കുറ്റപത്രത്തിൽ 420 സാക്ഷികളെ ഉൾപ്പെടുത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: Mut­til tree cut­ting case; Charge sheet was filed
You may also like this video

Exit mobile version