വസ്‌തുതാ വിരുദ്ധമായ പ്രസ്‌താവനകളാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി കൊച്ചിയില്‍ നടത്തിയതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തിനെതിരെ മോഡി കള്ളം പ്രചരിപ്പിക്കുകയാണ്. കേരളം വികസനത്തില്‍ പിന്നോട്ടെന്നാണ് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞത്. കള്ളപ്രചരണം നടത്തി മുന്നോട്ട് പോകാനുള്ള ശ്രമമാണ് മോഡിയുടേത്.
ഒരു പുതിയ കാര്യവും പ്രധാനമന്ത്രി പറഞ്ഞില്ല. ആര്‍എസ്എസുകാരും ബിജെപിക്കാരും പ്രസംഗിക്കുന്നതുപോലെയാണ് പ്രധാനമന്ത്രി പ്രസംഗിക്കുന്നത്. ഇത് നിര്‍ഭാഗ്യകരമായ കാര്യമാണ്. കള്ളം പ്രചരിപ്പിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി ആര്‍എസ്എസിനെയും ബിജെപിയെയും കടത്തിവെട്ടും.
യഥാര്‍ത്ഥത്തില്‍ കേരളത്തെ എല്ലാ കാര്യത്തിലും കേന്ദ്രം അവഗണിക്കുകയാണ്. നിതി അയോഗിന്റെ കണക്കനുസരിച്ച് എല്ലാ മേഖലയിലും കേരളമാണ് ഒന്നാമത്. ഇത് മറന്നുകൊണ്ട് കേരളത്തിനുള്ള വിഹിതം മോഡി സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുകയാണ്. കേരളത്തിന് ഇതുവരെ എയിംസ് അനുവദിച്ചിട്ടില്ല. തറക്കല്ലിട്ട കോച്ച് ഫാക്‌ടറിയുടെ പ്രവര്‍ത്തനം നടന്നില്ല.
രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണക്കടത്ത് നടക്കുന്നത് ഗുജറാത്തിലാണ്. തിരുവനന്തപുരത്ത് സ്വര്‍ണക്കടത്ത് നടന്നത് കണ്ടെത്തിയ നിമിഷം തന്നെ അന്വേഷണം കൃത്യമായി നടത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത് കേരള സര്‍ക്കാരാണ്. ഇതുവരെയും ആ കേസിലെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ കേന്ദ്രത്തിലെ ഒരു ഏജന്‍സിക്കും കഴിയാതെ പോയത് എന്തുകൊണ്ടെന്ന ഉത്തരം പറയേണ്ടത് പ്രധാനമന്ത്രിയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
English Summary: cpi(m) state secretary m v govindan press meet