Site iconSite icon Janayugom Online

പൗരത്വഭേദഗതി നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം നേടാനെന്ന് എം വി ഗോവിന്ദന്‍

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്നതിലൂടെ രാഷ്ട്രീയ ലക്ഷ്യംനേടാനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയും, ആര്‍എസ് എസും ശ്രമിക്കുന്നതെന്നും ആനിയമം കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍വർഗീയ ധ്രുവീകരണത്തിലുടെ കോർപ്പറേറ്റ് താൽപര്യം സംരക്ഷിക്കാനാണ് ശ്രമം.

രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർക്കാനുള്ള നീക്കമാണിത്.ബിജെപിക്ക് എതിരെ ശക്തമായ നിലപാടെടുക്കാൻ കോൺഗ്രസിനാകുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ആലപ്പുഴയിൽ കെ സി വേണുഗോപാൽ മത്സരിക്കുന്നത് ബിജെപിക്ക് അനുകൂലമാണ്.കേന്ദ്രത്തിനെതിരെ കേരളം നൽകിയ വായ്പാ പരിധി കേസിൽ നിർണായക നിലപാടാണ് സുപ്രീംകോടതിയിൽനിന്നും ഉണ്ടായത്. കോടതിയുടെ മൂന്ന് നിരീക്ഷണങ്ങളും സർക്കാരിന് അനുകൂലമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Eng­lish Summary: 

MV Govin­dan said that the Cit­i­zen­ship Amend­ment Act is being imple­ment­ed to achieve a polit­i­cal goal
You may also like this video:

Exit mobile version