വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമം നടക്കുന്ന കാലത്ത് കാന്തപുരം മാനവികത ഉയര്‍ത്തിപ്പിടിച്ചെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കാന്തപുരത്തിന്റെ ഇടപെടല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. തുടര്‍ ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ട്. മനുഷ്യത്വവും, മതനിരപേക്ഷതയുമാമ വലുതെന്ന സന്ദേശമാണ് കാന്തപുരം നല്‍കുന്നതെന്നും എം വി ഗോവിന്ദന്‍ പറയുന്നു.
നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിര്‍ഭരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് നയിച്ചത് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ മുന്‍കൈയും ഇടപെടലും ആണ്. മനുഷ്യത്വവും സാഹോദര്യവും തുളുമ്പുന്ന സുമനസ്സുകളുടെ അക്ഷീണപ്രയത്‌നത്തിന്റെ ഫലമാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

