22 January 2026, Thursday

Related news

January 15, 2026
January 1, 2026
November 3, 2025
October 3, 2025
September 2, 2025
July 16, 2025
July 5, 2025
July 1, 2025
June 26, 2025
June 8, 2025

വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം നടക്കുന്ന കാലത്ത് കാന്തപുരം മാനവികത ഉയര്‍ത്തിപ്പിടിച്ചെന്ന് എം വി ഗോവിന്ദന്‍

Janayugom Webdesk
തിരുവനന്തപുരം
July 16, 2025 12:43 pm

വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമം നടക്കുന്ന കാലത്ത് കാന്തപുരം മാനവികത ഉയര്‍ത്തിപ്പിടിച്ചെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കാന്തപുരത്തിന്റെ ഇടപെടല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. തുടര്‍ ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ട്. മനുഷ്യത്വവും, മതനിരപേക്ഷതയുമാമ വലുതെന്ന സന്ദേശമാണ് കാന്തപുരം നല്‍കുന്നതെന്നും എം വി ഗോവിന്ദന്‍ പറയുന്നു.

നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിര്‍ഭരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് നയിച്ചത് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ മുന്‍കൈയും ഇടപെടലും ആണ്. മനുഷ്യത്വവും സാഹോദര്യവും തുളുമ്പുന്ന സുമനസ്സുകളുടെ അക്ഷീണപ്രയത്‌നത്തിന്റെ ഫലമാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.