Site iconSite icon Janayugom Online

സില്‍വര്‍ ലൈനിനുവേണ്ടിയുള്ള എല്‍ഡിഎഫ് സമ്മര്‍ദ്ദമാണ് വന്ദേഭാരത് കേരളത്തിന് കിട്ടാന്‍ കാരണമായതെന്ന് എം വി ഗോവിന്ദന്‍

സില്‍വര്‍ ലൈന്‍ പ്രൊജക്ടിനു വേണ്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയില്ലായിരുന്നെങ്കില്‍ ഇപ്പോഴും വന്ദേഭാരത് കേരളത്തിന് ലഭിക്കില്ലെന്ന് സിപിഐ(എം)സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.വന്ദേഭാരത് വൈകിയാണെങ്കിലും ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുന്നു.

നാലുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കേരളത്തിന് അര്‍ഹമായ ഈ ട്രെയിന്‍ ലഭിക്കുന്നത്. സില്‍വര്‍ ലൈന്‍ പ്രൊജക്ടിന് വേണ്ടി കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സമ്മര്‍ദം ശക്തമാക്കിയില്ലായിരുന്നെങ്കില്‍ ഇപ്പോഴും ഈ വന്ദേഭാരത് കേരളത്തിന് ലഭിക്കുമായിരുന്നില്ല. ഏതായാലും കേരളത്തിന് നേരത്തേ തന്നെ ലഭിക്കേണ്ടിയിരുന്ന വന്ദേഭാരത് വൈകിയാണെങ്കിലും ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്.

വന്ദേഭാരത് കേരളത്തിന്റെ അവകാശമാണെന്നും ഫെഡറല്‍ സംവിധാനത്തിനോട് ആദരവില്ലാത്തവരാണ് ഇതിനെ കേന്ദ്രത്തിന്റെ ഔദാര്യമായി ചിത്രീകരിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇന്ത്യയിലെ ഒരു സംസ്ഥാനമെന്ന നിലയില്‍ അത് ലഭിക്കേണ്ടത് കേരളത്തിന്റെ ന്യായമായ അവകാശമാണ്. കേന്ദ്രത്തിന്റെയോ കേന്ദ്ര ഭരണകക്ഷിയുടെയോ ഔദാര്യമായി ലഭിക്കേണ്ടതല്ല ഈ ട്രെയിന്‍. 

ഫെഡറല്‍ സംവിധാനത്തിനോട് ആദരവോ ബഹുമാനമോ ഇല്ലാത്തവരാണ് അത് കേന്ദ്രത്തിന്റെ ഔദാര്യമായി ചിത്രീകരിക്കുന്നത്.കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരമായാണ് കേന്ദ്ര സര്‍ക്കാരും കേന്ദ്ര ഭരണകക്ഷിയും വന്ദേഭാരതിനെ അവതരിപ്പിക്കാന്‍ വിയര്‍ക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Summary:

MV Govin­dan says LDF pres­sure for Sil­ver Line is the rea­son Ker­ala got Vandebharat

You may also like this video:

Exit mobile version