Site iconSite icon Janayugom Online

പറയാത്ത കാര്യങ്ങള്‍ ചില മാധ്യമങ്ങള്‍ തനിക്ക് മേല്‍ കെട്ടി വെയ്ക്കുകയാണെന്ന് എം വി ഗോവിന്ദന്‍

താന്‍ പറയാത്ത കാര്യങ്ങള്‍ തനിക്ക് മേല്‍ കെട്ടിവെയ്ക്കുന്നതായി സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങള്‍ ആടിനെ പട്ടിയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞുതാന്‍ പറയാത്ത കാര്യങ്ങള്‍ തന്‍റെ പരാമര്‍ശങ്ങളാണെന്ന നിലയില്‍ വാര്‍ത്തയാക്കുന്നു,പിന്നാലെ അത് ചര്‍ച്ചയാക്കുന്നു അക്കാര്യം പത്രങ്ങള്‍ മുഖപ്രസംഗം എ‍ഴുതുന്നു. ഇത് ശരിയല്ല. ഗവണ്‍മെന്‍റിനെ വിമര്‍ശിക്കാന്‍ പാടില്ലെന്നും വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും താന്‍ പറഞ്ഞതായി പറയുന്നത് തെറ്റായ നിലപാടാണ്. എം വി ഗോവിന്ദന്‍ പറഞ്ഞു. 

ആര്‍ഷോയുടെ പ്രശ്നത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്.ആര്‍ഷോയ്ക്കെതിരായ പ്രചാരണത്തിന് ചിലര്‍ മുന്‍കൈയ്യെടുത്തു. കുറ്റവാളികള്‍ ആരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് താന്‍ പറഞ്ഞതെന്നും വ്യാജരേഖ കേസില്‍ തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

തന്റേത് ശരിയായ നിലപാടാണ്, ധാർഷ്ട്യമല്ല.കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുത്തത് നിയമപരമായാണ്. ആ കേസിൽ രാഷ്ട്രീയമില്ല. എസ്എഫ്ഐയെയോ സർക്കാരിനെയോ വിമർശിക്കരുതെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. 

ഗൂഢാലോചനയുടെ ഭാഗമായുള്ള റിപ്പോർട്ടിങ്ങാണ് മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളേജിൽ നടന്നത്. ആരെങ്കിലും വിമർശിച്ചതിന്റെ പേരിൽ നിലപാട് മാറ്റുന്നയാളല്ല താൻ. തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

Eng­lish Summary:
MV Govin­dan says that some media are pin­ning unsaid things on him

You may also like this video: 

Exit mobile version