Site icon Janayugom Online

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ സർവേ: രജിസ്റ്റർ ചെയ്തത് 17.6 ലക്ഷം പേർ

job

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പ്രചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു വരുന്ന സർവേയില്‍ രണ്ടാം ദിനം ഉച്ചവരെ ആകെ 17.6 ലക്ഷം പേർ രജിസ്റ്റർ ചെയ്തു. സംസ്ഥാനത്തെ 15740 വാർഡുകളിലായി 23.8 ലക്ഷം കുടുംബങ്ങൾ സന്ദർശിച്ചതിൽ നിന്നാണ് 17,66,912 ഗുണഭോക്താക്കളുടെ വിവരശേഖരണം സാധ്യമായത്. ഇതോടെ ഒരു വർഷം കൊണ്ട് പത്തു ലക്ഷം അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകരുടെ വിവരങ്ങൾ ശേഖരിച്ച് ഓൺലൈൻ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യുകയെന്ന ലക്ഷ്യമാണ് രണ്ടു ദിവസം കൊണ്ട് മറികടന്നത്.
ഡിജിറ്റൽ യൂണിവേഴ്സിറ്റി രൂപകൽപന ചെയ്ത ‘ജാലകം’ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഗുണഭോക്താക്കളുടെ വിവരശേഖരണം. സർവേയുടെ രണ്ടാം ദിനം പിന്നിടുമ്പോൾ തൃശൂർ ജില്ലയാണ് മുന്നിൽ. ആകെ 3,74,613 പേർ ഇവിടെ രജിസ്റ്റർ ചെയ്തു. 2,36,718 പേരുടെ വിവരശേഖരണം പൂർത്തിയാക്കി കൊല്ലം ജില്ലയാണ് രണ്ടാമത്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുമായി കണ്ടെത്തിയ ഒരു ലക്ഷത്തിലേറെ എന്യുമറേറ്റർമാർ വഴിയാണ് സംസ്ഥാനത്ത് സർവേ പുരോഗമിക്കുന്നത്. സർവേ ആരംഭിച്ച ആദ്യ ദിനം തന്നെ അഞ്ചു ലക്ഷത്തിലേറെ പേരാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്. 

Eng­lish Sum­ma­ry: ‘My job is my pride’ sur­vey: 17.6 lakh registered

You may like this video also

Exit mobile version