സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയുടെ വേദിയിൽ വേറിട്ട കലാപ്രകടനത്തോടെ അരങ്ങുണർന്നു. ഭിന്നശേഷിവിഭാഗത്തിലുള്ളവരുടെ ‘റിഥം’ കലാസംഘമാണ് വേദിയിലെത്തിയത്. സാമൂഹ്യനീതി വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്. പാട്ട്, ഡാൻസ്, സിനിമാറ്റിക് ഡാൻസ്, സെമി ക്ലാസിക്കൽ ഡാൻസ്, മിമിക്രി എന്നിവ അരങ്ങേറി. കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും വരുമാനം കണ്ടെത്തി നൽകുകയുമാണ് പരിപാടിയുടെ ലക്ഷ്യം. കേരള സാമൂഹ്യ സുരക്ഷാമിഷനും കേരള സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസബിലിറ്റിയും ചേർന്നാണ് മികവുറ്റവരെ തിരഞ്ഞെടുത്തത്.
എന്റെ കേരളം അരങ്ങുണർന്നു; വേറിട്ടകഴിവുകളുടെ പ്രകടനവുമായി തുടക്കം

