Site iconSite icon Janayugom Online

കേരളത്തിൽ റോബോട്ടിക്‌സ് വിദ്യാഭ്യാസം നൽകാൻ “മൈബോട്ട് ”

പ്രമുഖ റോബോടിക്‌സ് കമ്പനിയായ മൈബോട്ട് കേരളത്തിലും. മൈബോട്ട് കേരള വെൻച്വറിന്റെ പ്രഖ്യാപനം ഇന്നലെ കൊച്ചിയിൽ നടന്നു. സർക്കാർ സ്‌കൂൾ മുതൽ കോളജുകളിൽ വരെ റോബോട്ടിക്‌സ് വിദ്യാഭ്യാസം എത്തിക്കുകയാണ് മൈബോട്ട് ലക്ഷ്യമിടുന്നത്. നിലവിൽ ചെന്നൈ, കർണാടക, മലേഷ്യ, എന്നിവിടങ്ങളിൽ ഇവർ സ്‌കൂളുകളിൽ റോബോട്ടിക്‌സ് വിദ്യഭ്യാസം നൽകുന്നുണ്ട്. മലയളമടക്കം 16 ഭാഷകളിൽ കോഡിംഗ് സാദ്ധ്യമാണ്. സ്‌കൂളുകളിൽ ഒരു മണിക്കൂർ ക്ലാസാണ് പരിഗണനയിലുള്ളത്. 

റോബോട്ടിക്‌സ് കോഡിംഗ്, ഭാവിക്ക് ആവശ്യമായ കഴിവുകൾ പരിപോഷിപ്പിക്കുക, ഭാവിയിലെ വ്യവസായങ്ങൾക്ക് റോബോട്ടിക്‌സ് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പാഠ്യപദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. സർക്കാർ സ്‌കൂളുകളിൽ റോബോട്ടിക്‌സ് പഠനം എത്തിക്കാനുള്ള ചർച്ചകൾ നടക്കുകയാണെന്നും മൈബോട്ട് സ്ഥാപകൻ വിവേക് ദിലീപ് പറഞ്ഞു. മലയാളി ദിലീപ് രാധാകൃഷ്ണന്റെ അസ്ത്ര ഗ്രൂപ്പിന്റെ പത്താമെത്ത സംരംഭമാണ് മൈബോട്ട് വെൻച്വർ. വാർത്താസമ്മേളനത്തിൽ ദിലീപ് രാധാകൃഷ്ൻ, റോയ് പി തോമസ്, എൽദോ ജോസഫ് എന്നിവർ പങ്കെടുത്തു.

Exit mobile version