Site iconSite icon Janayugom Online

സെല്ലിനടുത്ത് അജ്ഞാത രൂപം; എപ്‍സ്റ്റീന്റെ മരണത്തില്‍ ദുരൂഹതയേറുന്നു

ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയേറുന്നു. എപ്‍സ്റ്റീനെ മരിച്ച നിലയിൽ കണ്ടെത്തിയ ദിവസം രാത്രി, അയാളുടെ സെല്ലിന് സമീപത്ത് ഓറഞ്ച് നിറത്തില്‍ വസ്ത്രം ധരിച്ച ഒരാളുടെ സാന്നിധ്യമുണ്ടായിരുന്നതായി യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാണ്. 2019 ഓഗസ്റ്റ് ഒമ്പതാം തീയതി രാത്രിയിലേതാണ് ദൃശ്യം. ഓഗസ്റ്റ് പത്താം തീയതിയാണ് എപ്‌സ്റ്റീനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. എപ്‌സ്റ്റീൻ തൂങ്ങിമരിച്ചുവെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. പ്രഭാതഭക്ഷണം നൽകാനെത്തിയ ജയിൽ ഉദ്യോഗസ്ഥരാണ് എപ്‌സ്റ്റീന്റെ മൃതദേഹം കണ്ടെത്തിയത്. മരിച്ച സമയം ഇതുവരെ കണ്ടെത്തിയിട്ടില്ല. 

മെട്രോപോളിറ്റൻ കറക്ഷണണൽ സെന്ററിൽ ഏകാന്ത തടവിലായിരുന്നു എപ്‌സ്റ്റീനെ പാർപ്പിച്ചിരുന്നത്. ഓറഞ്ച് നിറത്തിലുള്ള രൂപം, കോണിപ്പടി കയറി എപ്‌സ്റ്റീനെ പാർപ്പിച്ചിരുന്ന സെല്ലിന് സമീപത്തേക്ക് പോകുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. കോണിപ്പടിയിൽ രാത്രി 10.39ന് കണ്ട രൂപം, തിരികെ വരുന്നത് കാണുന്ന സമയം 10.41 ആണെന്ന് ഇൻസ്‌പെക്ടർ ജനറലിന്റെ അന്തിമ റിപ്പോർട്ട് പറയുന്നു. ഇത് ജയിൽ അന്തേവാസിയാകാനാണ് സാധ്യതയെന്ന് എഫ്ബിഐ ചൂണ്ടിക്കാട്ടുന്നു. തിരിച്ചറിയാൻ കഴിയാത്ത ജയിൽ ഉദ്യോഗസ്ഥൻ ഓറഞ്ച് നിറത്തിലുള്ള ബെഡോ തുണിയോ കൊണ്ടുപോകുന്നകാമെന്നാണ് നീതിന്യായവകുപ്പിന്റെ വാദം. 

Exit mobile version