Site iconSite icon Janayugom Online

നബാർഡ് കരകൗശല വികസന കോർപറേഷൻ ഓണം പ്രദർശന വിപണന മേളയ്ക്ക് നാളെ തുടക്കമാകും

വ്യവസായ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കരകൗശല വികസന കോർപറേഷന്റെയും നബാർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരകൗശല ഓണം പ്രദർശന വിപണന മേളയ്ക്ക് നാളെ തുടക്കമാകും. ഇന്ന് മുതൽ 10 വരെ തിരുവനന്തപുരം അയ്യൻകാളി ഹാളിൽ സംഘടിപ്പിക്കുന്ന മേളയുടെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10 ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും.കോർപറേഷൻ ചെയർമാൻ പി രാമഭദ്രൻ അധ്യക്ഷത വഹിക്കും. എംഎൽഎ ആന്റണി രാജു ആദ്യ വില്പന നിർവഹിക്കും. 

മാനേജിങ് ഡയറക്ടർ ഡോ. കെ എസ് കൃപകുമാർ, നബാർഡ് ചീഫ് ജനറൽ മാനേജർ ബൈജു എസ് കുറുപ്പ്, ഡയറക്ടർമാരായ ജി കൃഷ്ണപ്രസാദ്, ബി ബാബു, മാനേജർ (പി & എ) ബിന്ദു ആർ എന്നിവർ പ്രസംഗിക്കും.
ഈട്ടി തടിയിലും, കുമ്പിൾ തടിയിലും, ലോഹത്തിലും നിർമ്മിച്ച ശില്പങ്ങൾ, പക്ഷിമൃഗരൂപങ്ങൾ, ഗൃഹാലങ്കാര വസ്തുക്കൾ, ആറന്മുള കണ്ണാടി, സഹാറൻപൂർ സീശാം തടിയിലുള്ള അനവധി ഗൃഹോപകരണങ്ങൾ, ഈറ്റ, മുള, കയർ എന്നിവ കൊണ്ടുള്ള അലങ്കാര വസ്തുക്കൾക്കൊപ്പം കൈത്തറി വസ്ത്രങ്ങളായ കേരളം സാരി സെറ്റുമുണ്ട് ഷർട്ടുകൾ, തിരുപ്പൂർ ടീ ഷർട്ടുകൾ ഉൾപ്പടെ നിരവധി ഉല്പന്നങ്ങൾ മേളയിലുണ്ട്. കരകൗശല വികസന കോർപറേഷന്റെ എല്ലാ ഉല്പന്നങ്ങൾക്കും മേളയിൽ 10 ശതമാനം ഡിസ്കൗണ്ടും ലഭിക്കും.

Exit mobile version