Site iconSite icon Janayugom Online

നഗ്നത കാണാനാവും; ഒരു കോടി രൂപയുടെ കണ്ണട 6 ലക്ഷത്തിന് നല്‍കുമെന്ന് വാഗ്ദാനം, നാലംഗ തട്ടിപ്പ് സംഘം പിടിയില്‍

നഗ്നത കാണാവുന്ന കണ്ണടകള്‍ എന്ന പേരില്‍ തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍. മലയാളികള്‍ ഉള്‍പ്പെടെ നാലംഗസംഘമാണ് ചെന്നൈയില്‍ പിടിയിലായത്. ലക്ഷങ്ങളുടെ തട്ടിപ്പാണ് സംഘം നടത്തിയത്. തൃശൂര്‍ സ്വദേശിയായ ദുബൈദ്, വൈക്കം സ്വദേശിയായ ജിത്തു, മലപ്പുറം സ്വദേശിയായ ഇര്‍ഷാദ്, ബംഗളൂരു സ്വദേശിയായ സൂര്യ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പേടുള്ള ലോഡ്ജില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. 

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ആറ് ലക്ഷം രൂപ കവര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി ചെന്നൈ സ്വദേശിയായ യുവാവ് കോയമ്പേട് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പ്രതികള്‍ താമസിക്കുന്ന കോയമ്പേട് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ലോഡ്ജില്‍ പൊലീസ് പരിശോധന നടത്തി. ഇവരില്‍ നിന്ന് തോക്കുകള്‍, കൈവിലങ്ങ്, നാണയങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. വിശദമായ ചോദ്യം ചെയ്യലില്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. 

നഗ്നത കാണാന്‍ സാധിക്കുന്ന എക്‌സറേ കണ്ണടകള്‍ വില്‍പനയ്ക്കുണ്ടെന്ന തരത്തില്‍ പ്രതികള്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യം നല്‍കിയത്. ഒരു കോടി രൂപ വിലവരുന്ന കണ്ണട ആറ് ലക്ഷം രൂപയ്ക്ക് നല്‍കാമെന്നായിരുന്നു വാഗ്ദാനം.പരസ്യം കണ്ടെത്തുന്നവരെ ലോഡ്ജിലേക്ക് ഇവര്‍ വിളിച്ചുവരുത്തും. പരീക്ഷിക്കാനായി ഒരു കണ്ണട നല്‍കുകയും ചെയ്യും. കണ്ണട വെച്ചാലും പ്രതീക്ഷിക്കുന്ന പോലെയുള്ള മാറ്റം കാണാതെ വരുമ്പോള്‍ ശരിയാക്കി തരാം എന്ന് പറഞ്ഞ് സംഘം കണ്ണട തിരികെ വാങ്ങും. തുടര്‍ന്ന് നിലത്തിട്ട് പൊട്ടിക്കും. കണ്ണടയുടെ തുകയായി ഒരു കോടി രൂപ ആവശ്യപ്പെടും. നല്‍കിയില്ലെങ്കില്‍ പൊലീസില്‍ പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും.

ഇവരുടെ സംഘത്തില്‍പ്പെട്ട രണ്ട് പേര്‍ പൊലീസ് വേഷത്തില്‍ തോക്കുമായി പുറത്തു കാത്തുനിന്ന്. ഇവര്‍ വിളിക്കുമ്പോള്‍ പൊലീസ് വേഷധാരികള്‍ അകത്തുവന്ന് ഭീഷണിപ്പെടുത്തും. നഗ്നത കാണാന്‍ കണ്ണട വാങ്ങാന്‍ എത്തിയവര്‍ എന്ന് പറഞ്ഞ് തട്ടിപ്പിനിരയായവരെ ഇവര്‍ പരിഹസിക്കുന്നത്. പലരും പണം നല്‍കി രക്ഷപ്പെടുകയാണ് ചെയ്യുന്നത്.

Eng­lish Sum­ma­ry; Naked­ness can be seen through glass­es; A gang of four arrest­ed for promis­ing to pay Rs 6 lakh for glass­es worth Rs 1 crore

You may also like this video

Exit mobile version