“വസുധൈവ കുടുംബകം“ചൊല്ലിയ ധരിത്രിയിൽ
സമബോധം ദർശിക്കാത്ത നാനാത്വഭാവങ്ങളിൽ
ബഹുദൂരം മുന്നോട്ടായാൻ നിർഭയശിരസ്കരായ്
വരവായീ നാരീമണിരത്നങ്ങൾ പ്രബുദ്ധരായ്.
മനതാരിൽ കരുത്തായി കുടികൊള്ളും -
നവോത്ഥാനപ്പടയോട്ടം നയിച്ചെന്നും വഴികാട്ടിയ ധീരർ
മാറിടം മറച്ചീടാൻ വഴി നടന്നീടാൻ പിന്നെ
മോഹിയ്ക്കും പള്ളിക്കൂടപ്പടിയും കടന്നീടാൻ
വിദ്യതന്നാദ്യാക്ഷര മധുരം നുകർന്നീടാൻ
ഒരു പന്തിയിലൊപ്പമുണ്ണുവാൻ, കളിക്കുവാൻ
പ്രാപ്തരായ് നമ്മൾ വന്ന വഴികൾ ത്യാഗോജ്ജ്വല -
സ്മൃതികൾ നമ്മെപ്പാരം നയിക്കും മുന്നോട്ടെന്നും