Site icon Janayugom Online

നാം മുന്നോട്ട്

“വസുധൈവ കുടുംബകം“ചൊല്ലിയ ധരിത്രിയിൽ

സമബോധം ദർശിക്കാത്ത നാനാത്വഭാവങ്ങളിൽ

ബഹുദൂരം മുന്നോട്ടായാൻ നിർഭയശിരസ്കരായ്

വരവായീ നാരീമണിരത്നങ്ങൾ പ്രബുദ്ധരായ്.

മനതാരിൽ കരുത്തായി കുടികൊള്ളും -

നവോത്ഥാനപ്പടയോട്ടം നയിച്ചെന്നും വഴികാട്ടിയ ധീരർ

മാറിടം മറച്ചീടാൻ വഴി നടന്നീടാൻ പിന്നെ

മോഹിയ്ക്കും പള്ളിക്കൂടപ്പടിയും കടന്നീടാൻ

വിദ്യതന്നാദ്യാക്ഷര മധുരം നുകർന്നീടാൻ

ഒരു പന്തിയിലൊപ്പമുണ്ണുവാൻ, കളിക്കുവാൻ

പ്രാപ്തരായ് നമ്മൾ വന്ന വഴികൾ ത്യാഗോജ്ജ്വല -

സ്മൃതികൾ നമ്മെപ്പാരം നയിക്കും മുന്നോട്ടെന്നും

 

Exit mobile version