Site icon Janayugom Online

മതിലകത്തു നിന്നു വീണ്ടും നന്നങ്ങാടി കണ്ടെത്തി

nannagadi

മതിലകത്തു നിന്നു വീണ്ടും പ്രാചീന നന്നങ്ങാടി ലഭിച്ചു. പൊലീസ് സ്റ്റേഷന് കിഴക്ക് ലക്ഷം വീട് കോളനി ഭാഗത്ത് നിന്നാണ് നന്നങ്ങാടി ലഭിച്ചത്. തുടുപ്പത്ത് പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ തങ്കയുടെ വീട്ടുവളപ്പിൽ സെ­പ്റ്റിക്ക് ടാങ്കിനായികുഴി എടുത്തു കൊണ്ടിരിക്കുമ്പോഴാണ് പത്ത് അടിയോളം താഴ്ചയിൽ നിന്ന് നന്നങ്ങാടി ക­ണ്ടെത്തിയത്. ഒരു മീറ്ററോളം ഉയരവും80 സെന്റീമീറ്ററോളം വ്യാസവുമുണ്ട്. നന്നങ്ങാടിയില്‍ പ്രത്യേകരീതിയിലുള്ള ഡിസൈ­നും­ ഉണ്ട്. പുരാതന കാലത്ത് മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന വലിയ മണ്‍പാത്രമെന്നാണ് പ്രാഥമിക അനുമാനം. നേരത്തെ ജൈനക്ഷേത്രമുണ്ടായിരുന്നുവെന്ന് കരുതുന്ന പ്രദേശത്തിന് സമീപത്തു നിന്നാണ് നന്നങ്ങാടി കണ്ടെത്തിയത്. 

ചേറ്റുവ മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുള്ള പ്രദേശങ്ങളില്‍ നിന്ന് പലപ്പോഴായി നന്നങ്ങാടികള്‍ ധാരാളം കണ്ടെത്തിയിട്ടുണ്ട്. പുരാതന മുസിരിസ് കാലഘട്ടത്തിലെ റോമന്‍ സെറ്റില്‍മെന്റുകളുണ്ടായിരുന്ന മൃതദേഹ സംസ്‌കരണ പാത്രങ്ങളോട് മതിലകത്തു നിന്നു ല­­­­ഭിച്ച നന്നങ്ങാടിക്ക് സാമ്യമുണ്ടെന്ന് ആര്‍ക്കിയോളജിക്കല്‍ ഗവേഷകനായ ഡോ. രാ­­ജന്‍ ചേടമ്പത്ത് അഭിപ്രായപ്പെട്ടു. ഇതിന് കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്. 

കേരളത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഗവേഷണങ്ങള്‍ നടന്ന ആദ്യ പ്രദേശങ്ങളിലൊന്നാണ് മതിലകം. ഈ ഭാഗത്ത് കൂടുതല്‍ ഫലപ്രദമായ രീതിയില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് പൈതൃക സംരക്ഷണ സമിതി ആവശ്യപ്പെട്ടു .

Eng­lish Sum­ma­ry: Nan­nan­ga­di was found again from the wall

You may also like this video 

Exit mobile version