Site iconSite icon Janayugom Online

നന്തൻകോട് കൂട്ടക്കൊല: പ്രതി കേ‍‍ഡലിനെ സാക്ഷികള്‍ തിരിച്ചറിഞ്ഞു

നന്തൻകോട് കൂട്ടക്കൊല കേസിലെ പ്രതി കേഡൽ ജീൻസൻ രാജയ്ക്ക് കൃത്യത്തിന് പ്രതി ഉപയോഗിച്ച മഴുവും അവശിഷ്ടങ്ങളുമടക്കം 13 തൊണ്ടി മുതലുകൾ സാക്ഷികൾ കോടതിയില്‍ തിരിച്ചറിഞ്ഞു. കേഡലിനെ അറിയാമെന്നും അയൽ സാക്ഷികൾ ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി മുമ്പാകെ മൊഴി നൽകി. സംഭവ ദിവസം മരിച്ചവരോടൊപ്പം വീട്ടിൽ അവസാനമായി കേഡൽ മാത്രമാണുണ്ടായിരുന്നതന്നും മൊഴി നൽകി. ഏഴ് സാക്ഷികളെ ഇന്നലെ വിസ്തരിച്ചു. 

വില്ലേജ് ഓഫിസർ തയ്യാറാക്കിയ ക്രൈം സീൻ പ്ലാൻ, കൃത്യ സ്ഥല മഹസർ, തഹസിൽദാർ സമർപ്പിച്ച ബന്ധുത്വ സാക്ഷ്യപത്രം, കേഡലിന്റെ പിതാവിന്റെ പേരിലുള്ള കോർപറേഷൻ കെട്ടിട ഉടമസ്ഥതാ സാക്ഷ്യപത്രമടക്കം ഏഴ് രേഖകൾ കോടതി തെളിവായി സ്വീകരിച്ചു. സാക്ഷികൾ തിരിച്ചറിഞ്ഞ 13 തൊണ്ടി മുതലുകളും തെളിവായി സ്വീകരിച്ചു. വിചാരണയ്ക്കിടെ കേഡൽ ശാന്തനായിരുന്നു. 10 സാക്ഷികളെ നാളെ വിസ്തരിക്കും. കേസില്‍ അഞ്ച് വർഷത്തിനു ശേഷമാണ് വിചാരണ തുടങ്ങിയത്. ഡിസംബർ 10 വരെ ഔദ്യോഗിക, സ്വതന്ത്ര സാക്ഷികളടക്കം 92 സാക്ഷികളെയാണ് ജഡ്ജി കെ വിഷ്ണു വിസ്തരിക്കുക.

Exit mobile version