Site iconSite icon Janayugom Online

നാര്‍ക്കോ അനാലിസിസ് ഭരണഘടന ലംഘനം; സുപ്രീം കോടതി

പ്രതികളിൽ നിർബന്ധിത നാർക്കോ അനാലിസിസ് പരിശോധനകൾ നടത്തുന്നത് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് സുപ്രീം കോടതി. സ്ത്രീധന മരണക്കേസിൽ പ്രതികളായ വ്യക്തികളിൽ നാര്‍ക്കോ അനാലിസിസ് പരിശോധന നടത്താൻ അനുമതി നൽകിയ പട്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. 

ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ, പ്രതികളിൽ നാർക്കോ അനാലിസിസ് പരിശോധനകൾ നടത്തണമെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യം അംഗീകരിച്ചതിൽ ഹൈക്കോടതിക്ക് തെറ്റുപറ്റിയെന്നും ബെഞ്ച് പറഞ്ഞു. അതേസമയം അന്വേഷണത്തിന്റെ ഉചിതമായ ഘട്ടത്തില്‍ പ്രതിക്ക് സ്വമേധയാ നാർക്കോ അനാലിസിസ് പരിശോധനയ്ക്ക് വിധേയനാകാൻ അവകാശമുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. 

Exit mobile version