Site iconSite icon Janayugom Online

‘നർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്’; മോഹന്‍ലാലിന്റെ ഡയലോഗുമായി കയ്യടിനേടി സുപ്രീം കോടതി ജഡ്ജി

ലഹരിമുക്ത പരിപാടിയിൽ മോഹൻലാലിന്റെ സിനിമാസംഭാഷണം കടമെടുത്ത് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത്.
‘എന്നെ അറിയുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്. നർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്’-ഇതായിരുന്നു ലഹരിമുക്ത പരിപാടിയുടെ
സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കവേ അദ്ദേഹത്തിന്റെ വാക്കുകൾ. മലയാളത്തിൽതന്നെ ഡയലോഗ് പറഞ്ഞാണ് അദ്ദേഹം കയ്യടി നേടിയത്.

തിരുവനന്തപുരം ടാഗോർ ഹോളിൽ കഴിഞ്ഞ ദിവസമായിരുന്നു പരിപാടി നടന്നത്. എക്സൈസ് വകുപ്പും ലീഗൽ സർവീസ് അതോറിട്ടിയും കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, ചീഫ് സെക്രട്ടറി എ ജയതിലക്, മന്ത്രി എം ബി രാജേഷ്, സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് വിക്രംനാഥ്, സൂര്യകാന്ത്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ, ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്‌, ഡോ എസ ശിവകുമാർ എന്നിവർ പങ്കെടുത്തു. ലഹരിക്കേസുകൾ കൈകാര്യംചെയ്യാൻ രാജ്യത്ത് അതിവേഗകോടതികൾ വേണമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version