Site icon Janayugom Online

നരേന്ദ്ര ദാബോൽക്കറെ കൊലപാതകം: യുഎപിഎ വകുപ്പ് പ്രകാരം വിചാരണ ചെയ്യണമെന്ന് സിബിഐ

നരേന്ദ്ര ദാബോൽക്കറെ കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികളെ യുഎപിഎ വകുപ്പ് പ്രകാരം വിചാരണ ചെയ്യണമെന്ന ആവശ്യവുമായി സിബിഐ കോടതിയിൽ. ഒരു വിഭാഗം ആളുകൾക്കിടയിൽ ഭീകരത പടർത്തിയെന്നാരോപിച്ചാണ് ഇവർക്കെതിരെ കോടതിയിൽ സിബിഐയുടെ വാദം.
ഡോ. വീരേന്ദ്രസിങ് താവ്ഡെ, ശരദ് കലാസ്കർ, സച്ചിൻ ആന്ദുരെ, അഡ്വ. സഞ്ജീവ് പുനലേക്കർ, വിക്രം ഭാവെ എന്നിവർക്കെതിരെ കുറ്റം ചുമത്തുന്നതിനുള്ള വാദങ്ങൾ അഡീഷണൽ സെഷൻസ് ജഡ്ജി എസ് ആർ നവാന്ദർ മുമ്പാകെ വെള്ളിയാഴ്ച ആരംഭിച്ചു.

ഇതുംകൂടി വായിക്കൂ: ഇന്ത്യയിൽ ഒരു വർഷം 8533 ‘രാജ്യവിരുദ്ധ കുറ്റങ്ങൾ’ ചുമത്തപ്പെടുന്നു

ഐപിസി 120 ബി, 120 ബി, ആയുധ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് സിബിഐക്ക് വേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രകാശ് സൂര്യവംശി പറഞ്ഞു. യുഎപിഎ 16ാം വകുപ്പ് പ്രകാരം കുറ്റം ചുമത്താൻ സിബിഐക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുവാദം ലഭിച്ചതായും സൂര്യവംശി കൂട്ടിച്ചേര്‍ത്തു. കേസ് സെപ്റ്റംബര്‍ ഏഴിന് വീണ്ടും പരിഗണിക്കും.

ഇതുംകൂടി വായിക്കൂ: രാജ്യദ്രോഹക്കുറ്റം പുനർനിർവചിക്കണം

നിയമവ്യവസ്ഥയിലൂടെ അന്ധവിശ്വാസങ്ങൾ തടയണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ച ദാബോൽക്കർ 2013 ഓഗസ്റ്റ് 20നാണ് വെടിയേറ്റു മരിച്ചത്. പുനെയിൽ പ്രഭാതസവാരിക്കിടെ ഓംകാരേശ്വരക്ഷേത്രത്തിനടുത്ത പാലത്തിൽ നിന്നാണ് മോട്ടോർസൈക്കിളിലെത്തിയ രണ്ട് അജ്ഞാതർ അദ്ദേഹത്തെ വെടിവച്ചത്. ദേശീയതലത്തിൽ വൻപ്രതിഷേധത്തിനിടയാക്കിയ സംഭവമാണിത്.
Eng­lish Sum­ma­ry: Naren­dra Dabolkar mur­der: CBI wants probe under UAPA section
You may like this video;

Exit mobile version