Site icon Janayugom Online

ജെയിംസ് വെബ് ദൂരദര്‍ശിനിയില്‍ നിന്നുള്ള ആദ്യ ചിത്രം പുറത്തുവിട്ട് നാസ

പ്രപഞ്ചത്തിന്റെ തെ­­ളിമയുള്ളതും വ്യക്തവുമായ ഇ­ൻഫ്രാറെഡ് ചിത്രം പുറത്തുവിട്ട് നാസ. ജെയിംസ് വെബ് ദൂരദര്‍ശിനിയില്‍ നിന്നുള്ള ആ­ദ്യ ചി­­­ത്രം യു­എസ­് പ്രസിഡന്റ് ജോ ബെെ­ഡനാണ് പുറത്തുവിട്ടത്. 13 ദശലക്ഷം വർഷങ്ങൾക്കു മുമ്പുള്ള പ്രപഞ്ചത്തെക്കുറിച്ച് പഠനം നടത്താൻ സഹായിക്കുന്നതാണ് ചിത്രം. പന്ത്രണ്ടര മണിക്കൂറെടുത്താണ് ചിത്രം പകർത്തിയതെന്ന് നാസ വ്യക്തമാക്കി. 

ആകാശത്ത് ഒരു മണൽത്തരിയോളം പോന്ന ഇടത്തിലൂടെ ബഹിരാകാശ ദൂരദര്‍ശിനി ബാഹ്യപ്രപഞ്ചത്തിലേക്ക് ആഴത്തി­ൽ നോക്കിയപ്പോൾ ലഭിച്ച ദൃശ്യമാണിതെന്ന് നാസ അഡ്മിനിസ്‌ട്രേറ്റർ ബിൽ നെ­ൽസൺ പറഞ്ഞു. ചിത്രത്തിന്റെ മു­ന്നിൽ പ്രകാശവാലുകളുള്ളവ നമ്മുടെ ഗാലക്‌സി­യാ­യ ക്ഷീരപഥത്തിലെ നക്ഷത്രങ്ങളാണ്. 

കഴിഞ്ഞ വർഷം ഡിസംബർ 25ന് വിക്ഷേപിച്ച ജെയിംസ് വെബ്, ഹബിൾ സ്പേസ് ദൂരദർശിനിയുടെ പിൻഗാമിയായാണ് അറിയപ്പെടുന്നത്. ഇതിനു മുമ്പ് ശാസ്ത്രലോകത്തിന് പ്രപഞ്ചത്തിന്റെ ഇത്ര വ്യക്തതയുള്ള ചിത്രം പക‍ർത്താൻ സാധിച്ചിരുന്നില്ല. ലോകത്തിലെ ഏറ്റവും വ്യക്തതയുള്ള ദൂരദര്‍ശിനി ജെയിംസ് വെബ് എന്ന് സ്ഥിരീകരിക്കുന്നതാണ് നാസ പുറത്തുവിട്ടിരിക്കുന്ന ചിത്രം.

Eng­lish Summary:NASA has released the first image from the James Webb Telescope
You may also like this video

Exit mobile version