Site iconSite icon Janayugom Online

ബഹിരാകാശ നിലയ പ്രവർത്തനങ്ങൾ വിലയിരുത്തുന്നത് തുടരാൻ നാസയ്ക്ക് സമയം കൂടുതൽ വേണം; ശുഭാംശു ശുക്ലയുടെ യാത്ര വീണ്ടും 22ലേക്ക് നീട്ടി

അന്താരാഷ്ട്ര ബഹിരാകാശ നിലയ പ്രവർത്തനങ്ങൾ വിലയിരുത്തുന്നത് തുടരാൻ നാസയ്ക്ക് സമയം കൂടുതൽ വേണ്ടതിനാൽ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര വീണ്ടും 22ലേക്ക് നീട്ടി; ജൂൺ 19ന് നിശ്ചയിച്ചിരുന്ന യാത്ര 22ലേക്കാണ് മാറ്റിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ സ്വെസ്ഡ സർവീസ് മൊഡ്യൂളിൽ മിക്ക സെഗ്‌മെന്റുകളിലും അടുത്തിടെ നടത്തിയ അറ്റകുറ്റപ്പണികൾക്ക് ശേഷം ബഹിരാകാശ നിലയ പ്രവർത്തനങ്ങൾ വിലയിരുത്തുന്നത് തുടരാൻ നാസയ്ക്ക് സമയം വേണ്ടതിനാലാണ് യാത്രയുടെ തിയതി നീട്ടിയതെന്നും സ്പേസ്എക്സ് വ്യക്തമാക്കി. 

ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റനും ഇസ്രോ ബഹിരാകാശ സഞ്ചാരിയുമായ ശുഭാംശു ശുക്ല, സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികനായി ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. ഡ്രോണുകൾ, സൈബർ യുദ്ധം, യുക്രെയ്ൻ‑റഷ്യ സംഘർഷം: പുതിയ തലത്തിലേക്ക് സ്‌പേസിന്റെ നാലാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യത്തിന് ആക്സിയോം 4(AX‑4) എന്നാണ് പേര് നൽകിയിരിക്കുന്നത്. ആദ്യമായി ബഹിരാകാശത്തേക്ക് പോയ ഇന്ത്യക്കാരന്‍ രാകേശ് ശര്‍മയാെണങ്കിലും രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരന്‍, അല്ലെങ്കിൽ ഇസ്രോ അംഗം എന്ന നേട്ടം ഇതോടെ ശുഭാംശു ശുക്ലയുടെ പേരിലാകും.

Exit mobile version