ഭാരത് ബയോടെക്കിന്റെ ഇൻട്രാനാസൽ (മൂക്കിലൂടെയുള്ള) കോവിഡ് വാക്സിന് അനുമതി. 18 വയസ്സിന് മുകളിലുള്ളവർക്ക് അടിയന്തിര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനാണ് അനുമതി നൽകിയത്.
ആദ്യഘട്ട വാക്സിനായും ബൂസ്റ്ററായും ഉപയോഗിക്കുന്നതിനാണ് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) അനുമതിയുള്ളതെന്നാണ് വിവരം.
ഇൻട്രാനാസൽ വാക്സിൻ- ഇന്‍കോവാക് സുരക്ഷിതമാണെന്ന് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിഞ്ഞതായി ഭാരത് ബയോടെക് പ്രസ്താവനയിൽ പറഞ്ഞു. വാക്സിൻ പ്രാഥമിക ഡോസ് എന്ന നിലയിലും ഹെറ്ററോളജിക്കൽ ബൂസ്റ്റർ ഡോസ് എന്ന നിലയിലും പരീക്ഷിച്ചതായി കമ്പനി അറിയിച്ചു, എന്നാൽ ഫലപ്രാപ്തി ഡാറ്റ ഇതുവരെ നൽകിയിട്ടില്ല. ഇതോടെ ഇന്‍കോവാക് ലോകത്തിലെ ആദ്യത്തെ ഇൻട്രാനാസൽ വാക്സിൻ ആകും.വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് ഇൻകോവാക് വികസിപ്പിച്ചെടുത്തത്.
നിർദ്ദിഷ്‌ട വാക്‌സിനുകളുടെ വേഗത്തിലുള്ള വികസനം പ്രാപ്‌തമാക്കുന്നതിന്റെ ഇരട്ടി പ്രയോജനം ഇന്‍കോവാക്സിനുണ്ട്. ഇത് കോവിഡ് പ്രതിരോധത്തില്‍ മികച്ച പങ്കുവഹിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.
English Summary: Nasal covid vaccination approved: India’s Incovac for world’s first intranasal vaccine
You may also like this video