കോവിഡ് പ്രതിരോധത്തിനായി ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെയുള്ള വാക്‌സിന് കേന്ദ്ര ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന്റെ അംഗീകാരം. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അടിയന്തിര സാഹചര്യത്തില്‍ 18 വയസിനു മുകളിലുള്ളവര്‍ക്കാണ് മൂക്കിലൂടെ വാക്‌സിന്‍ ഉപയോഗത്തിന് ഡിജിസിഎ നിയന്ത്രിത അനുമതി നല്‍കിയിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിന് സംയുക്തമായി നടത്തുന്ന നീക്കങ്ങള്‍ക്ക് പുതിയ തീരുമാനം ആക്കം പകരുമെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.
നാലായിരത്തോളം പേരില്‍ പരീക്ഷിച്ച ശേഷമാണ് വാക്‌സിന് അംഗീകാരം നേടാനായത്. മൂക്കിലുടെ നല്‍കിയ വാക്‌സിന്‍ പരീക്ഷണങ്ങളില്‍ അപാകതകളൊന്നും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് ഡിജിസിഎ അംഗീകാരം. വാക്‌സിന് ലഭിച്ച അനുമതി അന്താരാഷ്ട്ര തലത്തില്‍ കോവിഡ് പ്രതിരോധത്തിന് ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ക്ക് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തല്‍.
English Summary: nasal vaccine has been approved
You may also like this video