Site icon Janayugom Online

കേരള ബാങ്കിന് ദേശീയ അവാര്‍ഡ്

സഹകരണ ബാങ്കിങ് മേഖലയിലെ പ്രവർത്തന മികവിന് കേരള ബാങ്കിന് ദേശീയതല അവാർഡ്. നാഷണൽ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ( എന്‍എഎഫ്എസ്‍സിഒബി) പ്രവര്‍ത്തന മികവില്‍ ദേശീയതലത്തിൽ ഒന്നാമതായി കേരള ബാങ്കിനെ തെരഞ്ഞെടുത്തു. ഛത്തിസ്ഗഡിലെ റായ്പൂരിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക് ജനറൽ മാനേജർ സി സുനിൽ ചന്ദ്രൻ ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. 

ജനാധിപത്യ രീതിയിലുള്ള പ്രവർത്തനം, വിഭവസമാഹരണവും വികസനവും, ബാങ്കിംഗ് സേവനങ്ങൾ പരമാവധി ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിൽ കൈവരിച്ച വിജയം,മികച്ച റിക്കവറി പ്രവർത്തനങ്ങൾ, കുടിശ്ശിക നിർമ്മാർജ്ജനം, സാമ്പത്തിക സാക്ഷരതാ രംഗത്തുണ്ടായ മുന്നേറ്റം, വിവേകപരമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള മാർഗനിർദേശപാലന രീതി, മികച്ച ലാഭനേട്ടം, ഭരണ നൈപുണ്യം, വിവര സാങ്കേതിക വിദ്യയിലും കമ്പ്യൂട്ടറൈസേഷനിലും ഉണ്ടായ നേട്ടങ്ങൾ, നേതൃത്വപാടവം തുടങ്ങിയവ പരിഗണിച്ചാണ് പ്രവർത്തന മികവിനുള്ള പ്രഥമസ്ഥാനം കേരള ബാങ്കിന് ലഭിച്ചത്. 

Eng­lish Summary:National Award for Ker­ala Bank
You may also like this video

Exit mobile version