Site iconSite icon Janayugom Online

വീണ്ടും വര്‍ഗ്ഗീയതയും,ചേരിതിരിവും രാജ്യത്തുടനീളം ദേശീയ പൗരത്വ രജിസ്റ്റർ എത്രയും പെട്ടെന്ന് നടപ്പിലാക്കണം: കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്

രാജ്യത്തുടനീളം ദേശീയ പൗരത്വ രജിസ്റ്റർ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ദില്ലിയിലെ ജഹാംഗിപുരിയിൽ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം. “വോട്ടുകളുടെ വ്യാപാരികൾ സാമൂഹിക സൗഹാർദ്ദം തകർക്കാൻ ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ജഹാംഗീർപുരിയിലെ സംഭവത്തെ മുൻകാലങ്ങളിൽ നടന്ന നിരവധി സംഭവങ്ങളുമായി മുതിർന്ന ബിജെപി നേതാവ് കൂട്ടിച്ചേർക്കുകയും ചെയ്തു.പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം, രാമക്ഷേത്ര നിർമ്മാണത്തിനെതിരായ എതിർപ്പ്, സമീപകാല ഹിജാബ് പ്രതിഷേധം തുടങ്ങിയ വിഷയങ്ങളുമായിട്ടായിരുന്നു ജഹാംഗീർപുരിയിലെ സംഭവങ്ങളെ കേന്ദ്രമന്ത്രി ചേർത്തുവെച്ചത്.

രാമനവമി ഘോഷയാത്രകൾ ലക്ഷ്യമിട്ട് പോലീസുകാർക്ക് നേരെ തോക്ക് ചൂണ്ടുന്നതും വാളെടുക്കുന്നതും അവരാണ്. ഗോരഖ്നാഥ് ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല.ജഹാംഗീർപുരി സംഭവം ഏറ്റവും പ്രധാനമായി വിരല്‍ ചൂണ്ടുന്നത് രാജ്യത്തിനായി എൻആർസി നിയമം നടപ്പാക്കണം എന്നതാണ്.

ലോകത്തെ എല്ലാ രാജ്യങ്ങളിലും പൗരന്മാർക്ക് തിരിച്ചറിയൽ കാർഡ് ഉണ്ട്, ഇന്ത്യക്കും അത് ഉണ്ടായിരിക്കണം,അദ്ദേഹം പറഞ്ഞു, അതിനെക്കുറിച്ച് തെരുവുകൾ മുതൽ പാർലമെന്റ് വരെ ചർച്ചകൾ ഉണ്ടാകണമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. നിലവിൽ അസമിൽ മാത്രമാണ് ദേശീയ പൗരത്വ രജിസ്റ്റർ ഉള്ളത്.

എന്നിരുന്നാലും, ബംഗ്ലാദേശിൽ നിന്നുള്ള ധാരാളം അനധികൃത കുടിയേറ്റക്കാർ യഥാർത്ഥ പൗരന്മാരെ ഒഴിവാക്കി രജിസ്റ്ററിലേക്ക് വഴി കണ്ടെത്തിയെന്ന പരാതിയെത്തുടർന്ന് അസമിലെ പൗരത്വ രജിസ്റ്റർ നടപ്പിലാക്കല്‍ വലിയ വിവാദത്തില്‍ അകപ്പെടുകയും ചെയ്തിരുന്നു.

Eng­lish Sum­ma­ry: Nation­al Cit­i­zen­ship Reg­is­ter should be imple­ment­ed across the coun­try as soon as pos­si­ble: Union Min­is­ter Giri­raj Singh

You may also like this video:

Exit mobile version