Site icon Janayugom Online

രാജ്യത്ത് കോവിഡ് രോ​ഗികള്‍ കുറയുന്നു

രാജ്യത്ത് കോവിഡ് രോ​ഗികള്‍ കുറയുന്നു. ഇന്നലെ 22,842 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
നിലവില്‍ 2,70,557 പേരാണ് രോ​ഗം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നതെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. 199 ദിവസത്തിനിടയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.

ഇന്നലെ 244 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ മരണസംഖ്യ 4,48,817 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 25,930 പേര്‍ രോ​ഗമുക്തി നേടിയതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം 3,30,94,529 ആയി ഉയര്‍ന്നു. നിലവില്‍ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 90,51,75,348 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry : nation­al covid updates 03102021

You may also like this video :

Exit mobile version