Site iconSite icon Janayugom Online

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; ഉര്‍വശി മികച്ച സഹനടി, ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം തുടങ്ങി. 2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ക്കാണ് 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രമായി പ്രഖ്യാപിച്ചു. മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവ്വശിയും, സഹനടനുള്ള പുരസ്കാരം പൂക്കാലത്തിലെ അഭിനയത്തിന് വിജയരാഘവൻ മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള പുരസ്കാരം 2018‑ലൂടെ മോഹൻദാസും മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം പൂക്കാലത്തിലൂടെ മിഥുൻ മുരളിയും സ്വന്തമാക്കി. എം കെ രാമദാസ് സംവിധാനവും നിർമാണവും നിർവഹിച്ച നേക്കൽ — ക്രോണിക്കിൾ ഓഫ് ദ പാടി മാൻ എന്ന മലയാള ചിത്രത്തിന് ജൂറിയുടെ പ്രത്യേക പരാമർശം ഉണ്ട്. ആഴ്ചകൾ നീണ്ട വിലയിരുത്തലിന് ശേഷമാണ് ജൂറി തങ്ങളുടെ അന്തിമ റിപ്പോർട്ട് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി എല്‍ മുരുകന്‍ എന്നിവര്‍ക്ക് കൈമാറിയത്. ഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ വൈകീട്ട് ആറിന് ആണ് പ്രഖ്യാപനം തുടങ്ങിയത്. 

Exit mobile version