ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ഗെയിംസിലെ റോളർസ്കേറ്റിങ് മത്സരത്തിൽ പങ്കെടുക്കുന്ന 20 അംഗ കേരളാ ടീമിനെ പ്രഖ്യാപിച്ചു. ആർട്ടിസ്റ്റിക് സ്കേറ്റിങ്, ഇൻലൈൻ സ്കേറ്റിങ്, സ്കേറ്റ്ബോർഡിങ് എന്നിവയിലാണ് വിവിധ ജില്ലകളിൽനിന്നും തിരഞ്ഞെടുത്ത കേരള ടീം ദേശീയ ഗെയിംസിൽ മത്സരിക്കുന്നത്.
ആർട്ടിസ്റ്റിക് സ്കേറ്റിങ് ടീം: അഭിജിത് അമൽരാജ്, ഏഞ്ചലിൻ ഗ്ലോറി ജോർജ്, ജുബിൻ ജെയിംസ്, ഐറിൻ ഹന്ന ജോർജ്, എലൈൻ സിറിൽ, എ അതുല്യ, എവിൻ കോശി തോമസ്, അനന്ദു അജയരാജ്.
ഇൻലൈൻ ഫ്രീസ്റ്റൈൽ ടീം: ആർ അർജുൻ കൃഷ്ണ, എച്ച് ദേവനന്ദൻ, വി എസ് വിപഞ്ച്, അർഷദ് എം എസ് മീരാൻ, മൻജിത് ആർ സുനിൽ, പി ആർച്ച, ലക്ഷ്മി എസ് ജ്യോതി
സ്കേറ്റ്ബോർഡിങ് ടീം: എഫ് ഫ്ളെമിൻ, എസ് വിനീഷ്, ജെ ജോഷൻ, വിദ്യാദാസ്, എഫ് കിരൺ ടീം കോച്ച്: എസ് ബിജു, വിനീത് വിജയൻ. പുരുഷ, വനിതാ ടീം മാനേജർമാർ: വിഷ്ണു വിശ്വനാഥ്, ആരതി എ നായർ, അഖില വിനോദ്.
കേരളാ സ്പോർട്സ് കൗൺസിലിന്റെ അംഗീകാരം കിട്ടിയ ശേഷം ആദ്യമായാണ് കേരളത്തിലെ സ്കേറ്റിങ് താരങ്ങൾ ദേശീയ ഗെയിംസിൽ പങ്കെടുക്കുന്നതെന്ന് കേരളാ റോളർ സ്കേറ്റിങ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.
English Summary: National Games: Rollerskating Kerala team announced
You may like this video also