ദേശീയ പാത ഉപരോധക്കേസിൽ ഷാഫി പറമ്പിൽ എംപിക്ക് 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും വിധിച്ച് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. 2022 ജൂൺ 24ന് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.തുടർച്ചയായി കോടതിയിൽ ഹാജരാകാത്തിന് ഷാഫിക്കെതിരെ കഴിഞ്ഞ ആഴ്ച അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. കേസിൽ പി.സരിൻ കോടതിയിൽ ഹാജരായി പിഴ അടച്ചിരുന്നു. ഒമ്പതാം പ്രതിയാണ് സരിൻ.
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എം.പി ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ തല്ലി തകർത്തതിൽ പ്രതിഷേധിച്ച് ദേശീയ പാതയിൽ ചന്ദ്ര നഗറിൽ ചെമ്പ്രലോട് പാലത്തിനു സമീപം ഉപരോധിച്ചതിനാണ് കേസെടുത്തത്. നാൽപ്പതോളം യൂത്ത് കോൺഗ്രസ് പ്രവർത്തക്കൊപ്പം ഉപരോധം നടത്തിയ ഷാഫി അന്ന് പാലക്കാട് എംഎൽഎ ആയിരുന്നു.

