27 January 2026, Tuesday

Related news

January 27, 2026
December 4, 2025
December 3, 2025
November 29, 2025
October 23, 2025
October 12, 2025
September 25, 2025
August 29, 2025
August 25, 2025
August 23, 2025

ദേശീയപാത ഉപരോധക്കേസ്; ഷാഫി പറമ്പിലിന് 1000 രൂപ പിഴയും കോടതി പിരിയും വരെ തടവ് ശിക്ഷയും

Janayugom Webdesk
പാലക്കാട്
January 27, 2026 4:33 pm

ദേശീയ പാത ഉപരോധക്കേസിൽ ഷാഫി പറമ്പിൽ എംപിക്ക് 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും വിധിച്ച് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. 2022 ജൂൺ 24ന് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.തുടർച്ചയായി കോടതിയിൽ ഹാജരാകാത്തിന് ഷാഫിക്കെതിരെ കഴിഞ്ഞ ആഴ്ച അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. കേസിൽ പി.സരിൻ കോടതിയിൽ ഹാജരായി പിഴ അടച്ചിരുന്നു. ഒമ്പതാം പ്രതിയാണ് സരിൻ.

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എം.പി ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ തല്ലി തകർത്തതിൽ പ്രതിഷേധിച്ച് ദേശീയ പാതയിൽ ചന്ദ്ര നഗറിൽ ചെമ്പ്രലോട് പാലത്തിനു സമീപം ഉപരോധിച്ചതിനാണ് കേസെടുത്തത്. നാൽപ്പതോളം യൂത്ത് കോൺഗ്രസ് പ്രവർത്തക്കൊപ്പം ഉപരോധം നടത്തിയ ഷാഫി അന്ന് പാലക്കാട് എംഎൽഎ ആയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.