Site iconSite icon Janayugom Online

കേരളത്തിലെ ദേശീയ പാത തകർച്ച; കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ​ഗഡ്കരി അടിയന്തിര യോഗം വിളിക്കും

കേരളത്തിലെ ദേശീയ പാത തകർച്ചയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ​ഗഡ്കരി അടിയന്തിര യോഗം വിളിക്കും. വീഴ്ച ഉണ്ടായ എല്ലാ സ്ഥലങ്ങളുടെയും റിപ്പോർട്ട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടുതൽ നടപടിക്ക് സാധ്യതയുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
ഉദ്യോ​ഗസ്ഥരുമായും വിദ​ഗ്ധരുമായും വിഷയം അവലോകനം ചെയ്യും. 

സംസ്ഥാനത്ത് പലയിടങ്ങളിലും ദേശീയപാത തകർന്ന സംഭവത്തില്‍ ദേശീയ പാത അതോറിട്ടി ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. പരിഹാര മാര്‍ഗങ്ങളും ഇതുവരെ സ്വീകരിച്ച നടപടികളും വിശദീകരിക്കും. കൂരിയാട്, പാലം വേണമെന്ന ആവശ്യം ശക്തമാക്കാന്‍ നാട്ടുകാര്‍. കേന്ദ്ര സംഘത്തിന് മുന്നില്‍ ആവശ്യം ഉന്നയിക്കും.

Exit mobile version