Site iconSite icon Janayugom Online

ദേശീയ പാത നിര്‍മ്മാണം : 378 സ്ഥലങ്ങളില്‍ പരിശോധന നടത്താന്‍ ദേശീയപാത അതോറിറ്റി

കൊല്ലം കൊട്ടിയത്ത് ദേശീയപാത തകര്‍ന്നതിന് പിന്നാലെ സംസ്ഥാനത്ത് ദേശീയപതാ നിര്‍മ്മാണം നടക്കുന്ന 378 സ്ഥലങ്ങളില്‍ പരിശോധന നടത്താന്‍ ദേശീയപാത അതോറിറ്റി. ദേശീയ പാതയിലെ എല്ലാ റീച്ചുകളിലും സുരക്ഷ ഓഡിറ്റ് നടത്തും. മണ്ണിന്റെ സാമ്പിളുകൾ പരിശോധിക്കാൻ 18 ജിയോ ടെക്നിക്കൽ ഏജൻസികളെ നിയമിച്ചു. ഇതിനകം നിർമ്മാണം പൂർത്തിയായതും, പുരോഗമിക്കുന്നതും, ഇനിയും ആരംഭിക്കാത്തതുമായ സ്ഥലങ്ങളിലും പരിശോധന നടത്തും.

7–10 ദിവസത്തിനുള്ളിൽ ഏജൻസികൾ പ്രവൃത്തി ആരംഭിക്കും. ആദ്യ 100 സ്ഥലങ്ങളിൽ ഒരു മാസത്തിനുള്ളിൽ പരിശോധനകൾ പൂർത്തിയാക്കും. ബാക്കിയുള്ളവ മൂന്ന് മാസത്തിനുള്ളിൽ പരിശോധനകൾ പൂർത്തിയാക്കും. ഫീൽഡ്, ലാബ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, നിർമാണങ്ങളുടെ രൂപകൽപ്പനയും നിർമ്മാണവും വീണ്ടും പരിശോധിക്കും. ആവശ്യമുള്ളിടത്ത് മതിലുകൾ പൊളിച്ചുമാറ്റി പുനർനിർമ്മിക്കും. ദേശീയപാത 66ന്റെ നിർമാണത്തിന് ഉപയോഗിക്കുന്ന മണ്ണിന്റെ ഗുണനിലവാരത്തിൽ ആശങ്കയുണ്ടെന്ന് ദേശീയപാത അതോറിറ്റിയുടെ കണ്ടെത്തൽ. പ്രശ്ന പരിഹാരത്തിനു പ്രേത്യേക പദ്ധതിയുമായി ദേശീയ പാത അതോറിറ്റി അറിയിച്ചു. 

Exit mobile version