റോളർ സ്‌കേറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ വിശാഖപട്ടണത്ത് നടത്തിയ 63-ാമത് ദേശീയ റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി ശ്രേയ ബാലഗോപാൽ സ്വർണ മെഡൽ കരസ്ഥമാക്കി. റോളർ സ്കൂട്ടർ വിഭാഗം മത്സരത്തിലാണ് മറ്റു സംസ്ഥാനങ്ങളെ പിന്നിലാക്കി ശ്രേയ സ്വർണം നേടിയത്. തിരുവനന്തപുരത്ത് കോവളത്ത് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലും ബംഗളൂരുവിൽ നടന്ന കഴിഞ്ഞ വർഷത്തെ ദേശീയ ചാമ്പ്യൻ ഷിപ്പിലും ഇതേവിഭാഗത്തിൽ ശ്രേയയ്ക്ക് വെള്ളി മെഡൽ ലഭിച്ചിരുന്നു. ചണ്ഡീഗഢിലെ മൊഹാലിയിൽ നടന്ന ദേശീയ ചാമ്പ്യൻ ഷിപ്പിൽ സഹോദരനും ആർക്കിടെക്റ്റുമായ ബി ജി ബാൽശ്രേയസ് റോളർ സ്കൂട്ടർ മത്സരത്തിൽ സ്വർണം കരസ്ഥമാക്കിയിരുന്നു.
ചാർട്ടേർഡ് അക്കൗണ്ടന്റ് ആർട്ടിക്കിൾഷിപ്പ് വിദ്യാർത്ഥിയായ ശ്രേയ, റോളർ സ്‌കേറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ അദർ ഗെയിംസ് ടെക്നിക്കൽ കമ്മിറ്റി വൈസ് ചെയർമാൻ പി ആർ ബാലഗോപാലിന്റെയും കനറാ ബാങ്ക് ഈറോഡ് പുഞ്ചയ് പുളിയംപട്ടി ശാഖാ ഓഫിസര്‍ എൽ ഗീതയുടെയും മകളാണ്. 2021 മുതൽ ദേശീയ ചാമ്പ്യൻഷിപ്പിൽ സ്‌കേറ്റിങ് താരങ്ങൾ കേരളത്തിനു വേണ്ടി തുടർച്ചയായി ഇതേയിനത്തിൽ മെഡൽ നേടുന്നുണ്ടെന്ന് പരിശീലകനായ പി ആർ ബാലഗോപാൽ പറഞ്ഞു.

