22 January 2026, Thursday

ദേശീയ റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പ്; ശ്രേയയ്ക്ക് സ്വർണം

Janayugom Webdesk
തിരുവനന്തപുരം
January 12, 2026 10:46 pm

റോളർ സ്‌കേറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ വിശാഖപട്ടണത്ത് നടത്തിയ 63-ാമത് ദേശീയ റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി ശ്രേയ ബാലഗോപാൽ സ്വർണ മെഡൽ കരസ്ഥമാക്കി. റോളർ സ്കൂട്ടർ വിഭാഗം മത്സരത്തിലാണ് മറ്റു സംസ്ഥാനങ്ങളെ പിന്നിലാക്കി ശ്രേയ സ്വർണം നേടിയത്. തിരുവനന്തപുരത്ത് കോവളത്ത് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലും ബംഗളൂരുവിൽ നടന്ന കഴിഞ്ഞ വർഷത്തെ ദേശീയ ചാമ്പ്യൻ ഷിപ്പിലും ഇതേവിഭാഗത്തിൽ ശ്രേയയ്ക്ക് വെള്ളി മെഡൽ ലഭിച്ചിരുന്നു. ചണ്ഡീഗഢിലെ മൊഹാലിയിൽ നടന്ന ദേശീയ ചാമ്പ്യൻ ഷിപ്പിൽ സഹോദരനും ആർക്കിടെക്റ്റുമായ ബി ജി ബാൽശ്രേയസ് റോളർ സ്കൂട്ടർ മത്സരത്തിൽ സ്വർണം കരസ്ഥമാക്കിയിരുന്നു. 

ചാർട്ടേർഡ് അ­ക്കൗ­ണ്ടന്റ് ആർട്ടിക്കിൾഷിപ്പ് വിദ്യാർത്ഥിയായ ശ്രേയ, റോളർ സ്‌കേറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ അദർ ഗെയിംസ് ടെക്നിക്കൽ കമ്മിറ്റി വൈസ് ചെയർമാൻ പി ആർ ബാലഗോപാലിന്റെയും കനറാ ബാങ്ക് ഈറോഡ് പുഞ്ചയ് പുളിയംപട്ടി ശാഖാ ഓഫിസര്‍ എൽ ഗീതയുടെയും മകളാണ്. 2021 മുതൽ ദേശീയ ചാമ്പ്യൻഷിപ്പിൽ സ്‌കേറ്റിങ് താരങ്ങൾ കേരളത്തിനു വേണ്ടി തുടർച്ചയായി ഇതേയിനത്തിൽ മെഡൽ നേടുന്നുണ്ടെന്ന് പരിശീലകനായ പി ആർ ബാലഗോപാൽ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.