Site iconSite icon Janayugom Online

ദേശീയ പണിമുടക്ക്: മേഖലാ ജാഥകള്‍ പര്യടനം തുടങ്ങി

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി — ജനദ്രോഹ നയങ്ങള്‍ക്കെതിരെ ജൂലായ് ഒമ്പതിന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥമുള്ള മേഖലാ ജാഥകള്‍ പര്യടനമാരംഭിച്ചു. കാസർകോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വടക്കന്‍ മേഖലാ ജാഥ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ജാഥാ ലീഡർ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. 

എഐടിയുസി ജില്ലാ ജനറൽ സെക്രട്ടറി ടി കൃഷ്ണൻ അധ്യക്ഷനായി. ബികെഎംയു സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജില്ലാ സെക്രട്ടറി ബിജു ഉണ്ണിത്താൻ, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി സാബു എബ്രഹാം, പ്രസിഡന്റ് പി മണി മോഹൻ, ഉദിനൂർ സുകുമാരൻ, വി ശോഭ, പി പി പ്രസന്നകുമാരി, സി എം എ ജലീൽ, ഹനീഫ് കടപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു. കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. എഐടിയുസി സംസ്ഥാന സെക്രട്ടറി ആർ സജിലാൽ വൈസ് ക്യാപ്റ്റനും സേവ കോഴിക്കോട് ജില്ലാ സെക്രട്ടറി ഒ കെ സത്യ മാനേജരുമാണ്. 

എഐടിയുസി സംസ്ഥാന സെക്രട്ടറി സി പി മുരളി നയിക്കുന്ന മധ്യമേഖലാ ജാഥ പാലക്കാട് കൂറ്റനാട് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി ശശികുമാർ ഉദ്ഘാടനം നിര്‍വഹിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ് പി എൻ മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ക്യാപ്റ്റൻ എം ഹംസ, മാനേജര്‍ ടി ബി മിനി എന്നിവരും സംസാരിച്ചു. പി ആർ കുഞ്ഞുണ്ണി സ്വാഗതവും ടി കെ കൃഷ്ണകുമാർ നന്ദിയും പറഞ്ഞു. 

തെക്കൻ മേഖലാ ജാഥ ആലപ്പുഴയില്‍ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്‌തു. എഐടിയുസി ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എ എം ഷിറാസ്‌ അധ്യക്ഷനായി. ജാഥാ ക്യാപ്‌റ്റനും സിഐടിയു അഖിലേന്ത്യ വൈസ്‌പ്രസിഡന്റുമായ ജെ മേഴ്സിക്കുട്ടിയമ്മ, വൈസ്‌ ക്യാപ്റ്റനും എച്ച്എംഎസ് സംസ്ഥാന സെക്രട്ടറിയുമായ ടോമി മാത്യു, എഐടിയുസി ജില്ലാ സെക്രട്ടറി ഡി പി മധു, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ എന്നിവർ സംസാരിച്ചു.

Exit mobile version