Site iconSite icon Janayugom Online

തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കാന്‍ 22ന് ദേശവ്യാപക പ്രക്ഷോഭം

മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎന്‍ആര്‍ഇജിഎ) കടയ്ക്കല്‍ കത്തിവച്ച് പുതിയ പദ്ധതി ആരംഭിക്കാനുള്ള നരേന്ദ്ര മോഡി സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. എംജിഎന്‍ആര്‍ഇജിഎ സംരക്ഷിക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് അജീവിക മിഷന്‍ (വിബി — ജിറാം ജി) ബില്‍ തള്ളിക്കളയണമെന്നും ആവശ്യപ്പെട്ട് ഈമാസം 22ന് ദേശവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പാര്‍ട്ടി ദേശീയ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ‌

മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളുടെ ഏറ്റവും ഒടുവിലത്തെ നടപടിയാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരണം. ബില്ലിനെതിരെ ഈ മാസം 22ന് രാജ്യത്താകമാനം ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് സെക്രട്ടറിയേറ്റ് യോഗം അഭ്യര്‍ത്ഥിച്ചു.

Exit mobile version