നൗഷാദ് തിരോധാന കേസിൽ അഫ്‌സാനയുടെ മേൽ കൊലപാതകകുറ്റം ചുമത്തിയ പൊലീസിന് മതിയായ തെളിവുകൾ ലഭിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍.കോടതിയിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിക്കുമ്പോള്‍ പോലും പൊലീസിന്റെ കൈവശം മതിയായ തെളിവുകളുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ക്രൂരമായ പീഡനങ്ങൾക് ഒടുവിൽ അഫ്‌സാനയെ കൊണ്ട് പോലീസ് കുറ്റം സമ്മതിപ്പിക്കുകയായിരുന്നു എന്ന് അഫ്‌സാന പറയുന്നു. 2021 നവംബർ മാസം നാലാം തീയതി നൗഷാദ് മദ്യപിച്ച് എത്തി വീട്ടിൽ ബഹളമുണ്ടാക്കിയതായും അഫ്‌സാന ഇയാളെ വെട്ടുകത്തി കൊണ്ട് തലയിൽ തട്ടി എന്നും ഈ സമയം അഫ്‌സാനയുടെ കഴുത്തിൽ നൗഷാദ് അമർത്തി പിടിച്ചതായും ഈ സമയം അഫ്‌സാന കയ്യിൽ കിട്ടിയ വെട്ടുകത്തി കൊണ്ട് മൂർച്ഛയില്ലാത്ത വെട്ടുകത്തിയുടെ ഭാഗം ഉപയോഗിച്ച് നൗഷാദിന്റെ തലയിൽ അടിക്കുകയും ഇയാളുടെ ബോധം പോവുകയും ചെയ്തു. തുടർന്ന് അഫ്‌സാനയും സുഹൃത്തും ചേർന്ന് ഇയാളെ പറമ്പിലെ കുഴിയിൽ കൊണ്ടുപോയി ഇടുകയും പിന്നീട് നൗഷാദ് ധരിച്ചിരുന്ന കൈലി കത്തിച്ച് കളയുകയും നൗഷാദിന്റെ മൃതദേഹം തൊട്ടടുത്തുള്ള പള്ളിയുടെ ഇളകിയ സെമിത്തേരി കല്ലറയിൽ കൊണ്ടുപോയി ഇട്ടു എന്നുമാണ് പോലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
അതേസമയം കൊലപാതകം നടന്നു എന്ന് തെളിയിക്കുന്ന രേഖകൾ ലഭിക്കാതെ 302 ഐ പി സി വകുപ്പ് ചുമത്തിയാണ് പോലീസ് കോടതിയിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ പോലീസിന്റെ ക്രൂരമായ പീഡനങ്ങൾക് ഒടുവിലാണ് തനിക്ക് കുറ്റം സമ്മതിക്കേണ്ടി വന്നതെന്നും ക്രൂരമായ ശാരീരിക പീഡനങ്ങൾക്ക് തന്നെ ഇരയാക്കിയതായും അഫ്‌സാന പറയുന്നു. പോലീസ് സ്റ്റേഷനിലും പോലീസ് വാഹനത്തിലും അടക്കം അഫ്സാന ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടിട്ടുണ്ട്.പോലീസ് സ്റ്റേഷനിലെ സി സി ടി വി ക്യാമറ ഇല്ലാത്ത റൂമിൽ ആണ് അഫ്സാനയെ പീഡനത്തിന് ഇരയാക്കിയത്. തനിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് പോലീസ് വരുത്തി തീർക്കാൻ ശ്രമം നടത്തി. ഉയർന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥർ പോലും തന്നെ മർദിച്ചതായും അഫ്സാന പറയുന്നുണ്ട്. തെളിവെടുപ്പ് സമയത്ത് പോലും പൊലീസിന് താൻ സ്ഥലങ്ങൾ ഒന്നും കാണിച്ച് കൊടുത്തിട്ടില്ലന്നും പോലീസ് കാണിച്ച് തന്ന വഴിയേ അഫ്‌സാന നീങ്ങുകയായിരുന്നു എന്നും അഫ്‌സാന പറയുന്നു.
English Summary: Naushad Disappearance Case: Afsana was kept in a cell without CCTV, accused said police tried to make it appear that she was mentally ill
You may also like this video