വർക്ക്ഷോപ്പുകളും, വ്യവസായയൂണിറ്റുകളും നിറഞ്ഞ അൽഹസ്സയിൽ സനയ്യ വ്യവസായ മേഖലയിലെ തൊഴിലാളികളുടെ ഒത്തൊരുമയുടെ പ്രതീകമായി നവയുഗം സാംസ്ക്കാരികവേദി സനയ്യ യൂണിറ്റ് കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സനയ്യ നവയുഗം ഓഫീസ് ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിൽ, മലയാളികൾക്ക് പുറമെ വിവിധ ദേശക്കാരായ പ്രവാസി തൊഴിലാളികൾ പങ്കെടുത്തു.
ഇഫ്താറിന് ശേഷം നടന്ന സാംസ്ക്കാരിക പരിപാടികളിൽ നവയുഗം കലാകാരൻമാർ ഗാനങ്ങൾ ആലപിച്ചു. ഇഫ്താർ സംഗമത്തിന് നവയുഗം സനയ്യ യൂണിറ്റ് പ്രസിഡന്റ് ഷമിൽ, സെക്രട്ടറി വേലൂരാജൻ, അൽഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവം, മേഖല സെക്രട്ടറി സുശീൽ കുമാർ, ജീവകാരുണ്യവിഭാഗം കൺവീനർ അബ്ദുൾലത്തീഫ് മൈനാഗപ്പള്ളി, കേന്ദ്രകമ്മിറ്റിഅംഗം സിയാദ്, നവയുഗം നേതാക്കളായ നിസാർ, അഖിൽ അരവിന്ദ്, അൻസാരി, ഷിബു താഹിർ, ഷിഹാബ്, കുഞ്ഞുമോൻ ഷാജി, അയൂബ്ഖാന് എന്നിവർ നേതൃത്വം നൽകി.
English summary; Navayugam Al-Hassa Sanaya Unit Iftar Meeting
You may also like this video;