Site iconSite icon Janayugom Online

നവയുഗം കുടുംബവേദി കോബാർ മേഖലകമ്മിറ്റി കൺവെൻഷനും, കുടുംബസംഗമവും സംഘടിപ്പിച്ചു

നവയുഗം സാംസ്ക്കാരികവേദി കോബാർ മേഖല കുടുംബവേദിയുടെ നേതൃത്വത്തിൽ മേഖല കൺവെൻഷനും, കുടുംബസംഗമവും സംഘടിപ്പിച്ചു. കോബാർ റഫ ഹാളിൽ നടന്ന കുടുംബവേദി മേഖല കൺവെൻഷൻ നവയുഗം ജനറൽ സെക്രെട്ടറി എം.എ വാഹിദ് കാര്യറ ഉദ്ഘാടനം നിർവ്വഹിച്ചു.

കുടുംബവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് പദ്മനാഭൻ മണിക്കുട്ടൻ അധ്യക്ഷത വഹിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, തുഗ്‌ബ മേഖല സെക്രട്ടറി ദാസൻ രാഘവൻ, കോബാർ മേഖല സെക്രട്ടറി അരുൺ ചാത്തന്നൂർ എന്നിവർ ആശംസപ്രസംഗം നടത്തി.

കൺവെൻഷന് സുറുമി നസീം സ്വാഗതവും, സരള ജേക്കബ് നന്ദിയും പറഞ്ഞു. കൺവെൻഷനിൽ വെച്ച് നവയുഗം കുടുംബവേദി കോബാർ മേഖല കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കുടുംബവേദി കോബാർ മേഖല കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി ദിനേശ് (പ്രസിഡന്റ്), അനിത ഷാജി, ഷമി ഷിബു (വൈസ് പ്രസിഡന്റുമാർ), സുറുമി നസീം (സെക്രട്ടറി) സരള ജേക്കബ്, മുഹമ്മദ് അലി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ കൺവെൻഷൻ തെരെഞ്ഞെടുത്തു. കോബാറിലെ നിരവധി പ്രവാസി കുടുംബങ്ങൾ പങ്കെടുത്ത കുടുംബസംഗമം സൗഹൃദത്തിന്റെയും, പ്രവാസി ഐക്യത്തിന്റെയും ഒത്തുചേരലായി മാറി.

Eng­lish Summary:Navayugam Kudum­bave­di Kobar Region­al Com­mit­tee orga­nized the convention
You may also like this video

Exit mobile version