Site icon Janayugom Online

നവയുഗം വായനവേദി സാഹിത്യപുരസ്‌ക്കാരത്തിന് സൃഷ്ടികൾ ക്ഷണിച്ചു

navayugom

നവയുഗം സാംസ്ക്കാരികവേദി വായനവേദി കേന്ദ്രകമ്മിറ്റി ഏർപ്പെടുത്തിയ മലയാള സാഹിത്യ പുരസ്‌ക്കാരത്തിന് എഴുത്തുകാരിൽ നിന്നും സൃഷ്ടികൾ ക്ഷണിച്ചു.
ചെറുകഥ, കവിത എന്നീ മേഖലകളിലാണ് പുരസ്‌ക്കാരങ്ങൾ ഏർപ്പെടുത്തിയിരിയ്ക്കുന്നത്.
മത്സരത്തിന് പ്രായപരിധിയോ, വിഷയപരിധിയോ, ദേശപരിധിയോ ഇല്ല. ഒരാൾ ഒരു സൃഷ്ടി മാത്രമേ അയയ്ക്കാവൂ. സൃഷ്ടികൾ മൗലികവും, മറ്റൊരിടത്തും പ്രസിദ്ധീകരിയ്ക്കാത്തതും ആകണം.
കഥ പത്തു ഫുൾസ്‌കേപ്പ് പേജിലും, കവിത മൂന്ന് ഫുൾസ്‌കേപ്പ് പേജിലും കവിയരുത്. പേജിന്റെ ഒരു പുറത്ത് മാത്രമേ എഴുതാവൂ. സൃഷ്ടികൾക്ക് പുറമെ സൃഷ്ടാവിന്റെ പേരും, അഡ്രസ്സും, ഒരു പാസ്സ്പോർട്ട് സൈസ് ഫോട്ടോയും, ചെറിയ സ്വയം പരിചയപ്പെടുത്തൽ വിവരണവും പ്രത്യേകം അയയ്ക്കണം. 

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സാഹിത്യസൃഷ്ടികൾ 2022 ഒക്ടോബർ 31 തിയതിക്ക് മുൻപായി navayugamreadersforum@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയച്ചു തരികയോ, നവയുഗം വായനവേദി ഭാരവാഹികളെ നേരിട്ട് എൽപ്പിയ്ക്കുകയോ ചെയ്യാം.

രണ്ടു വിഭാഗത്തിലും ഒന്നാം സമ്മാനം നേടുന്ന രചനയ്ക്ക് പതിനായിരം രൂപയും, രണ്ടാം സ്ഥാനം നേടുന്ന രചനയ്ക്ക് അയ്യായിരം രൂപയും ക്യാഷ് പ്രൈസും, ഫലകവും സമ്മാനമായി നൽകുന്നതാണ്.മലയാള സാഹിത്യത്തിലെ പ്രമുഖർ അടങ്ങിയ ജഡ്ജിങ് പാനൽ ആകും പുരസ്‌ക്കാരജേതാക്കളെ നിർണ്ണയിക്കുക.

കൂടുതല് വിവരങ്ങള്ക്കായി 0501472139, 0548869421, 0537521890 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് വായനവേദി പ്രസിഡന്റ് ഷീബ സാജനും, സെക്രട്ടറി ജാബിർ ഇബ്രാഹിമും അറിയിച്ചു.

Eng­lish Sum­ma­ry: Navayugm Sahithyapuraskaram;works invited

You may like this video also

Exit mobile version