Site iconSite icon Janayugom Online

സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും മധുരം വിളമ്പി നവയുഗം അൽ ഖോബാർ മേഖല ഇഫ്താർ സംഗമം അരങ്ങേറി

പ്രവാസലോകത്തെ സാഹോദര്യത്തിന്റെയും, ഊഷ്മള സൗഹൃദത്തിന്റെയും മധുരം വിളമ്പി നവയുഗം സാംസ്ക്കാരികവേദി അൽ ഖോബാർ മേഖല കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അൽഖോബാർ റഫ ആഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ വിരുന്നില്‍ നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു. ഒരുമിച്ചുള്ള പ്രാര്‍ഥനയും, കുടുംബങ്ങളുടെ സംഗമവും കോബാര്‍ മേഖലയിലെ പ്രവാസികള്‍ക്ക് പരസ്പരസ്നേഹത്തിന്റെ നല്ലൊരു അനുഭവം നല്‍കി.

ഇഫ്താർ സംഗമത്തിന് നവയുഗം കോബാർ മേഖല നേതാക്കളായ അരുൺ ചാത്തന്നൂർ, ബിജു വർക്കി, അനീഷ കലാം, സഹീർഷാ, ബിനു കുഞ്ഞു, അൻവർ, മീനു അരുൺ, ശ്യാം തങ്കച്ചൻ, ഷിബു കുമിൾ, അബ്ദുൾ കലാം, റെജിൻ ചന്ദ്രൻ, സന്തോഷ് ചാങ്ങോലിക്കൽ, റിയാസ്, ഷെമി ഷിബു, സാബിത്, എബി ജോർജ്ജ്, ജിതേഷ്, ഷൈജു, അംജത്ത്, കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Eng­lish Sum­ma­ry: navayu­gom; Al Kho­bar Region Iftar Meeting
You may also like this video

Exit mobile version