Site icon Janayugom Online

ദമ്മാമിൽ വെച്ച് നിര്യാതനായ സനു മഠത്തിന്റെ കുടുംബത്തിന് നവയുഗം സാമ്പത്തിക സഹായം കൈമാറി

ഹൃദയാഘാതം മൂലം ദമ്മാമിൽ വെച്ച് നിര്യാതനായ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും, ദല്ല മേഖല കമ്മിറ്റി പ്രസിഡന്റും, ജീവകാരുണ്യപ്രവർത്തകനുമായിരുന്ന സനു മഠത്തിലിന്റെ കുടുംബത്തിന് നവയുഗത്തിന്റെ സാമ്പത്തിക സഹായം കൈമാറി.

സനുവിന്റെ കുടുംബത്തിനുള്ള അടിയന്തര സഹായമായി നവയുഗം പ്രവർത്തകർ ശേഖരിച്ച ഫണ്ട്, തിരുവനന്തപുരം കടയ്ക്കൽ അയിരക്കുഴിയിലുള്ള സനുവിന്റെ വീട്ടിലെത്തി മന്ത്രി ജെ ചിഞ്ചുറാണി സനുവിന്റെ ഭാര്യ മിനിയ്ക്ക് കൈമാറി. നവയുഗം നേതാക്കളായ ശ്രീകുമാർ വെള്ളല്ലൂർ, ഹുസ്സൈൻ കുന്നിക്കോട്, ഉണ്ണി മാധവം, അബ്ദുൾ കലാം, എ.ആർ.അജിത്ത്, നിസാർ കുന്നിക്കോട്, ബക്കർ, അമീർ, പ്രവാസി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.സുലൈമാൻ, പ്രവാസി ഫെഡറേഷൻ നേതാക്കളായ രാധാകൃഷ്ണൻ, വിജിത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നവയുഗത്തിന്റെ ആദ്യകാലം മുതൽ നേതൃത്വനിരയിൽ പ്രവർത്തിച്ച സനു മികച്ച സംഘടകപാടവം കൊണ്ട് കിഴക്കൻ പ്രവിശ്യയുടെ സാമൂഹ്യ,സാംസ്ക്കാരിക,ജീവകാരുണ്യ രംഗങ്ങളിൽ സജീവസാന്നിധ്യമായിരുന്നു. നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ദല്ല മേഖലയിൽ നട്ടെല്ല് സനുവിന്റെ പ്രവർത്തനങ്ങളായിരുന്നു. തൊഴിൽ പ്രശ്നങ്ങളാലും, രോഗം മൂലവും വലഞ്ഞ ഒട്ടേറെ പ്രവാസികളാണ് സനുവിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങിയത്. സ്വന്തം വരുമാനത്തിൽ നിന്നും പണം ചിലവാക്കി മറ്റുള്ളവരെ സഹായിക്കാൻ ഒരിയ്ക്കലും മടിയ്ക്കാത്ത സനു മഠത്തിൽ, നിറഞ്ഞ പുഞ്ചിരിയും, ഊഷ്മളമായ പെരുമാറ്റവും കൊണ്ട് വലിയൊരു സുഹൃത്ത് വലയവും സമ്പാദിച്ചിരുന്നു.
അയിരക്കുഴി മഠത്തിൽ വീട്ടിൽ പരേതനായ സഹദേവൻ പിള്ളയുടെയും, രാധാമണി അമ്മയുടെയും മകനാണ്. പ്ലസ് ടൂ വിദ്യാർത്ഥിയായ മൃദുൽ മകനാണ്.

Eng­lish Summary:Navayugom with finan­cial assis­tance to the fam­i­ly of Sanu Math, who passed away in Dammam
You may also like this video

Exit mobile version