Site icon Janayugom Online

നവയുഗം അൽഹസയിൽ നോർക്ക, പ്രവാസിക്ഷേമനിധി രജിസ്ടേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

നവയുഗം സാംസ്ക്കാരികവേദിയുടെ ആഭിമുഖ്യത്തിൽ അൽഹസ്സയിലെ ഷുക്കേക്ക്, സനയ്യ യൂണിറ്റുകളിൽ പ്രവാസികൾക്കായി നോർക്ക, പ്രവാസി ക്ഷേമനിധി രജിസ്ടേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. നവയുഗം ഷുക്കേക്ക്, സനയ്യ യൂണീറ്റ് ഭാരവാഹികൾ നേതൃത്വം നൽകിയ ക്യാമ്പിൽ നിരവധി പ്രവാസികൾക്ക്  നോർക്ക ഐഡി കാർഡ്, പ്രവാസി ഇൻഷുറൻസ്, പ്രവാസി ക്ഷേമനിധി പെൻഷൻ എന്നിങ്ങനെ വിവിധ സേവനങ്ങളിൽ അപേക്ഷിയ്ക്കാൻ അവസരം ലഭിച്ചു.

നവയുഗം ഷുക്കേക്ക് യൂണിറ്റിൽ നടന്ന ക്യാമ്പിന് യൂണീറ്റ് സെക്രട്ടറി ബക്കർ, യൂണീറ്റ് പ്രസിഡന്റ്  സുന്ദരേശൻ, യൂണീറ്റ് ട്രഷറർ ഷിബു താഹിർ, സുരേഷ് മടവൂർ, ഹനീഫാ , സുധീർ, പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി. നവയുഗം അൽഹസ്സ മേഖല സെക്രട്ടറി ഉണ്ണിമാധവം പങ്കെടുത്തു.

നവയുഗം അൽഹസ സനയ്യാ യൂണീറ്റിൽ നോർക്ക, പ്രവാസി ക്ഷേമനിധി രജിസ്ടേഷൻ ക്യാമ്പ് അൽഹസ്സ മേഖല രക്ഷാധികാരി സഖാവ് സുശീൽ കുമാറിൻ്റെയും, സനയ്യ യൂണീറ്റ് സെക്രട്ടറി സഖാവ് വേലൂരാജൻ്റെയും നേതൃത്വത്തിൽ നടന്നു.

Eng­lish Sum­ma­ry: navayugom
You may also like this video
Exit mobile version